എ ആർ റഹ്മാന്റെ സംഗീതവുമായി ദ പോസിബിലിറ്റീസ്

വിശപ്പ് വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ 2000-ൽ സ്ഥാപിതമായ എൻജിഓയാണ് അക്ഷയപാത്ര. വിശപ്പ് മാറ്റാൻ പണിയെടുക്കുന്ന കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നതു വഴി അവരെ സ്കൂളിൽ എത്തിക്കുക എന്നതാണ് അക്ഷയപാത്രയുടെ മിഡ് ഡേ മീൽസ് എന്ന പദ്ധതിയുടെ ലക്ഷ്യം.
 

വിശപ്പ് വിദ്യാഭ്യാസം നഷ്ടപ്പെടുത്തുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ 2000-ൽ സ്ഥാപിതമായ എൻജിഓയാണ് അക്ഷയപാത്ര. വിശപ്പ് മാറ്റാൻ പണിയെടുക്കുന്ന കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നതു വഴി അവരെ സ്‌കൂളിൽ എത്തിക്കുക എന്നതാണ് അക്ഷയപാത്രയുടെ മിഡ് ഡേ മീൽസ് എന്ന പദ്ധതിയുടെ ലക്ഷ്യം.

വിശപ്പ് കുട്ടികളെ കൊണ്ട് ചെന്നെത്തിക്കുന്ന വഴികളെപ്പറ്റി നമ്മെ ബോധവത്കരിക്കുകയാണ് അക്ഷയപാത്ര പുറത്തിറക്കിയ ദ പോസിബിലിറ്റീസ് എന്ന വീഡിയോയിലൂടെ. എ ആർ റഹ്മാന്റെ ഞാൻ യേൻ പിറന്തേൻ എന്ന ഗാനമാണ് പോസിബിലിറ്റീസ് എന്ന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. റഹ്മാന്റെ സംഗീതത്തിൽ എ.ആർ റഹാനയും റഹ്മാനും ചേർന്ന് പാടിയതാണ് ഗാനം. പോഷകസമൃദ്ധമായ ഒരു നേരത്തെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി കുട്ടികളെ സ്‌കൂളിൽ അയക്കൂ എന്നാണ് ദ പോസിബിലിറ്റീസ് എന്ന വീഡിയോയിലൂടെ അക്ഷയപാത്ര പറയുന്നത്.

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ സഹകരണത്തോടെ അക്ഷയപാത്ര തുടങ്ങിയ പദ്ധതിയാണ് മിഡ് ഡേ മീൽസ്. നിലവിൽ ആന്ധാപ്രദേശ്, ആസാം, ചത്തീസ്ഗഢ്, ഗുജറാത്ത്, കർണാടക, ഒഡീസ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിലെ 10,000 സ്‌കൂളുകളിലായി 14 ലക്ഷം കുട്ടികൾക്ക് മിഡ് ഡേ മീൽസ് പദ്ധതിപ്രകാരം ഉച്ചഭക്ഷണം നൽകുന്നുണ്ട്.