ഓന്തല്ല; ചായം തേച്ച മനുഷ്യർ

കണ്ണിനെ വഞ്ചിക്കുന്ന ചിത്രങ്ങൾ പുതുമയല്ല. ഇത്തരം ചിത്രങ്ങളുടെ ഉള്ളിലിരിപ്പ് ഒറ്റ നോട്ടത്തിൽ വ്യക്തമായി എന്ന് വരില്ല. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമായിരിക്കും സംഗതിയുടെ ഗുട്ടൻസ് പിടികിട്ടുക. അത്തരം ഒരു ചിത്രമാണിത്.
 
ആദ്യ കാഴ്ചയിൽ ഒരു കളർഫുൾ ഓന്താണെന്ന് തോന്നുമെങ്കിലും ചായം പൂശിയ രണ്ട് സ്ത്രീകളാണ് ഇത്. ജൊഹാനസ് സ്റ്റോട്ടർ എന്ന ഇറ്റാലിയൻ ബോഡി പെയിന്ററിന്റെ കരവിരുതാണ് ഇതിന് പിന്നിൽ. നാല് മണിക്കൂർ എടുത്താണ് സ്റ്റോട്ടർ ഡിസൈൻ ചെയ്തത്. സ്ത്രീകളുടെ ശരീരത്തിൽ ഓന്തിന്റേതെന്ന് തോന്നിക്കും വിധം കലാവിരുത് പെയിന്റ് ചെയ്യാൻ 6 മണിക്കൂറെടുത്തു. എന്നിട്ടും സംശയം തീരാത്തവർക്കായി തന്റെ വൈബ്‌സൈറ്റിൽ ഇതിന്റെ വിശദമായ ചിത്രവും അദ്ദേഹം നൽകിയിട്ടുണ്ട്.