ലോക പരിസ്ഥിതി ദിനത്തിന്റെ ലോഗോ മലയാളിയുടേത്

ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിന ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം മലയാളിക്ക്. കണ്ണൂർ സ്വദേശിയായ കെ.കെ. ഷിബിനാണ് മലയാളികളുടെ യശസ്സ് ഉയർത്തിയ പുരസ്കാരത്തിന് ഉടമയായത്. 70 ഓളം രാജ്യങ്ങളിൽ നിന്ന് മത്സരിച്ച 261 പേരെ പിന്നിലാക്കിയാണ് ഷിബിൻ ഒന്നാമതെത്തിയത്. മൂന്നാൂറോളം ലോഗോകളാണ് മത്സരത്തിനെത്തിയത്. 700 കോടി സ്വപ്നങ്ങൾ, ഒരു ഭൂമി, കരുതലോടെ ഉപയോഗിക്കുക എന്ന ലോകപരിസ്ഥിതിദിന സന്ദേശത്തിന് അനുയോജ്യമായ ലോഗോയാണ് ഷിബിൻ രൂപകല്പന ചെയ്തതെന്ന് യുണൈറ്റഡ് നേഷൻ എൺവയൺമെന്റ് പ്രോഗ്രാം അവരുടെ വെബ്സൈറ്റിൽ പറഞ്ഞു.
 

 

കൊച്ചി: ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിന ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം മലയാളിക്ക്. കണ്ണൂർ സ്വദേശിയായ കെ.കെ. ഷിബിനാണ് മലയാളികളുടെ യശസ്സ് ഉയർത്തിയ പുരസ്‌കാരത്തിന് ഉടമയായത്. 70 ഓളം രാജ്യങ്ങളിൽ നിന്ന് മത്സരിച്ച 261 പേരെ പിന്നിലാക്കിയാണ് ഷിബിൻ ഒന്നാമതെത്തിയത്. മൂന്നാൂറോളം ലോഗോകളാണ് മത്സരത്തിനെത്തിയത്. 700 കോടി സ്വപ്‌നങ്ങൾ, ഒരു ഭൂമി, കരുതലോടെ ഉപയോഗിക്കുക എന്ന ലോകപരിസ്ഥിതിദിന സന്ദേശത്തിന് അനുയോജ്യമായ ലോഗോയാണ് ഷിബിൻ രൂപകല്പന ചെയ്തതെന്ന് യുണൈറ്റഡ് നേഷൻ എൺവയൺമെന്റ് പ്രോഗ്രാം അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞു.

ലോഗോ മത്സരത്തിൽ വിജയി ആയതോടെ ഷിബിന് ഇറ്റലിയിലെ വേൾഡ് എക്‌സ്‌പോയിൽ സന്ദർശിക്കാൻ അവസരം ലഭിക്കും. 140 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോയിൽ ഷിബിൻ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി വിഭാഗത്തിന്റെ അതിഥിയായിട്ടാണ് പങ്കെടുക്കുന്നത്. തലശ്ശേരി കൂരാറ കൂനംകണ്ടിയിൽ കെ. കരുണന്റേയും പ്രസന്നകുമാരിയുടേയും മകനായ ഷിബിൻ തലശ്ശേരി വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് അധ്യാപകൻ കൂടിയാണ്.

കോഴ്‌സുകൾ ഒന്നും ചെയ്യാതെ തനിയെ നേടിയ അറിവിൽ നിന്നാണ് ഷിബിൻ ഡിസൈനിംഗിലേക്ക് തിരിയുന്നത്. ഒഴിവ് സമയങ്ങളിൽ മാത്രം ഡിസൈൻ ജോലികൾ ചെയ്തിരുന്ന ഷിബിൻ ഇപ്പോൾ അറിയപ്പെടുന്ന ഡിസൈനർ കൂടിയാണ്. ഇറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം ലൈല ഓ ലൈലയുടെ പോസ്റ്ററുകളും ടൈറ്റിലുകളും ഷിബിനാണ് ഡിസൈൻ ചെയ്തത്. കൂടാതെ ഇന്ത്യൻ കറൻസിയായ രൂപയുടെ ലോഗോ ഡിസൈൻ ചെയ്യാനുള്ള മത്സരത്തിൽ അവസാന അഞ്ച് പേരിലെത്തിയ ഷിബിന് നേരിയ വ്യത്യാസത്തിലാണ് അന്ന് സമ്മാനം നഷ്ടപ്പെട്ടത്. ഭാര്യ മായ. മകൻ ശലഭ്.