നാഷണൽ ബുക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും സേതു രാജിവച്ചു

നാഷണൽ ബുക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും സാഹിത്യകാരൻ സേതു രാജിവച്ചു. ബൽദേവ് ശർമ്മയാണ് പുതിയ അധ്യക്ഷൻ.
 

 

ന്യൂഡൽഹി: നാഷണൽ ബുക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും സാഹിത്യകാരൻ സേതു രാജിവച്ചു. ബൽദേവ് ശർമ്മയാണ് പുതിയ അധ്യക്ഷൻ. ആർ.എസ്.എസ് മുഖപത്രം പാഞ്ചജന്യത്തിന്റെ മുൻ പത്രാധിപരാണ് ബൽദേവ് ശർമ്മ.

മൂന്ന് വർഷ കാലാവധി പൂർത്തിയാകാൻ ആറ് മാസം ബാക്കി നിൽക്കേയാണ് രാജി. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് രാജിയെന്ന് സേതു വ്യക്തമാക്കി. സർക്കാർ നടപടി ശരിയായില്ലെന്നും കാവിവൽക്കരണമാകാം ലക്ഷ്യമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.