കുഫോസിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 12 ഒഴിവുകൾ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 12 ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അനുയോജ്യരായ ഉദ്യോഗാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. നിയമന കാലാവധി ഒരുവർഷം.
 
ഡിസാസ്റ്റർ മാനേജ്‌മെന്റ്, ക്ലൈമറ്റ് സയൻസ്, മറൈൻ മൈക്രോബയോളജി ആൻഡ് മറൈൻ ഡ്രഗ്‌സ്, ബയോ ടെക്‌നോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ്, ഇൻഡസ്ട്രിയൽ അക്വാകൾചർ, അക്വേറിയം സയൻസ് ആൻഡ് ടെക്‌നോളജി എന്നീ വകുപ്പുകളിലെ രണ്ടൺുവീതം ഒഴിവിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 27.

യോഗ്യരായ ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളുടെ പകർപ്പുസഹിതം രജിസ്ട്രാർ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്, പനങ്ങാട് പിഒ, കൊച്ചി-682 506 എന്ന വിലാസത്തിൽ 27ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തവിധം അപേക്ഷ സമർപ്പിക്കണം.

വിവിധ പഠനവകുപ്പുകളിലെ ഒഴിവുകൾ, യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.kufos.ac.in).