നെയ്‌വേലി ലിഗ്‌നൈറ്റിൽ ജൂനിയർഎൻജിനിയർ:157 ഒഴിവുകൾ

തമിഴ്നാട്ടിലെ കടലൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലേക്ക് ജൂനിയർ എൻജിനിയർ ട്രെയ്നി (മൈനിങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 157 ഒഴിവുകളാണുളളത്.
 

തമിഴ്‌നാട്ടിലെ കടലൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനിലേക്ക് ജൂനിയർ എൻജിനിയർ ട്രെയ്‌നി (മൈനിങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 157 ഒഴിവുകളാണുളളത്.

മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. എസ്‌സി/എസ്ടിക്ക് 50 ശതമാനം മാർക്ക് മതി. ഉയർന്ന പ്രായപരിധി 30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.അപേക്ഷാഫീസ് 300 രൂപ. എസ്‌സി/എസ്ടിക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

www.nlcindia.com വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം സെപ്തംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.