69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു ; മികച്ച മലയാളം സിനിമ ഹോം, ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം
Aug 24, 2023, 18:36 IST
69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി.
നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലയാളം ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷൻ ചിത്രമായി ''കണ്ടിട്ടുണ്ട്' തിരഞ്ഞെടുക്കപ്പെട്ടു.
ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 കാറ്റഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ 24 കാറ്റഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും