ഹൃദയം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്; അവകാശം സ്വന്തമാക്കി കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും
മൂന്നാം തരംഗത്തിനിടയിലും തീയേറ്ററിലെത്തി വന്‍ വിജയമാകുകയും പിന്നീട് ഹോട്ട്‌സ്റ്റാറിലും ഹിറ്റായ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം മറ്റു ഭാഷകളിലേക്കും. ബോളിവുഡിലും തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യും. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ധര്‍മയും ഫോക്‌സ് സ്റ്റാറും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇക്കാര്യം പുറത്തുവിട്ടു. പ്രണവ് മോഹന്‍ലാലും വിവരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും സ്വന്തമാക്കി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ എന്ന് മോഹന്‍ലാല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് വന്‍ ജനപ്രീതിയാണ് ലഭിചച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70-ാം വാര്‍ഷികത്തിലാണ് മെറിലാന്‍ഡിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിച്ച ചിത്രം പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചരിക്കുന്നത്.