രാജ്യത്ത് അസഹിഷണുതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് ആമിര്‍ ഖാന്‍

രാജ്യത്ത് അസഹിഷ്ണുത നിലനില്ക്കുന്നതായി ബോളിവുഡ് താരം ആമിര്ഖാന്. തന്റെ ഭാര്യ കിരണ് റാവു ഒരിക്കല് രാജ്യം വിട്ടു മറ്റെവിടേക്കെങ്കിലും പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അവര് ഞങ്ങളുടെ കുട്ടിയേ ഓര്ത്ത് വ്യാകുലയാണ്. ഇത് തന്നെ പേടിപ്പെടുത്തുന്ന ഒന്നാണെന്നും ആമിര്ഖാന് പറഞ്ഞു. കലാകാരന്മാര് ഉള്പ്പെടെയുള്ളവര് പുരസ്ക്കാരം മടക്കി നല്കുന്നതിനെ താന് പിന്തുണയ്ക്കുന്നുണ്ടെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്ക്കുന്നുണ്ടെന്നും ആമിര് പറഞ്ഞു. എട്ടാമത് രാംനാഥ് ഗോയെന്ക പുരസ്കാര ദാന ചടങ്ങില് സംസാരിക്കുകായിരുന്നു ആമിര്.
 

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നതായി ബോളിവുഡ് താരം ആമിര്‍ഖാന്‍. തന്റെ ഭാര്യ കിരണ്‍ റാവു ഒരിക്കല്‍ രാജ്യം വിട്ടു മറ്റെവിടേക്കെങ്കിലും പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അവര്‍ ഞങ്ങളുടെ കുട്ടിയേ ഓര്‍ത്ത് വ്യാകുലയാണ്. ഇത് തന്നെ പേടിപ്പെടുത്തുന്ന ഒന്നാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു. കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുരസ്‌ക്കാരം മടക്കി നല്‍കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ആമിര്‍ പറഞ്ഞു. എട്ടാമത് രാംനാഥ് ഗോയെന്‍ക പുരസ്‌കാര ദാന ചടങ്ങില്‍ സംസാരിക്കുകായിരുന്നു ആമിര്‍.

കലാകാരന്മാരായ ആളുകള്‍ അവരുടെ പ്രതികരണങ്ങള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ആമിര്‍ എഴുത്തുകാരും, സിനിമാ പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെ അനുകൂലിച്ചു. കലാകാരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള ഒരു മാര്‍ഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും അക്രമ സ്വഭാവം ഇല്ലാത്തിടത്തോളം കാലം താന്‍ അതിനെ പിന്തുണയ്ക്കുമെന്നും എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, അവര്‍ക്ക് ശരിയെന്ന് തോന്നുന്ന തരത്തില്‍ അത് ചെയ്യാമെന്നും ആമിര്‍ പറഞ്ഞു.

അക്രമം നടത്തുന്നയാളെ കാണുമ്പോള്‍ നാം ആദ്യം അയാളെ മുസ്ലീം തീവ്രവാദിയെന്നും ഹൈന്ദവ തീവ്രവാദിയെന്നും ലേബല്‍ ചെയ്യുന്ന രീതി തെറ്റാണെന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. മതത്തെ മതമായും തീവ്രവാദത്തെ തീവ്രവാദമായും കാണണമെന്നും വെ ആമിര്‍ ഖാന്‍ പറഞ്ഞു. പാരിസില്‍ ആക്രമണം നടത്തിയ ഭീകരറുടെ കൈയില്‍ ഖുറാനുണ്ടായിരുന്നെന്നും പിന്നെന്തുകൊണ്ടാണ് തീവ്രവാദത്തെ മതത്തില്‍നിന്ന് വേര്‍പ്പെടുത്തി കാണേണ്ടതെന്നും ചോദിച്ചപ്പോള്‍, കൈയ്യില്‍ ഖുര്‍ആനുമേന്തി കൊലപാതകം നടത്തുന്ന ഒരാള്‍ ചിന്തിക്കുന്നത് അയാള്‍ മുസ്ലീം ആണെന്നായിരിക്കും, എന്നാല്‍ അയാള്‍ മുസ്ലീം അല്ല. അയാള്‍ ഒരു തീവ്രവാദി മാത്രമാണ് എന്നായിരുന്നു ആമിറിന്റെ മറുപടി.