ഇർഫാൻ ഖാന് ശസ്ത്രക്രിയ; ജസ്ബയുടെ ചിത്രീകരണം മാറ്റിവെച്ചു

ഐശ്വര്യ റായിയുടെ തിരിച്ചു വരവിന് വഴിയൊരുക്കിയ ജസ്ബയുടെ ചിത്രീകരണം മാറ്റിവെച്ചു. നടൻ ഇർഫാൻ ഖാന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഷെഡ്യൂൾ മാറ്റിയത്. കുറച്ചു നാളായി കഠിനമായ നടുവുവേദന ഇർഫാൻ ഖാനെ അലട്ടുകയാണ്. മരുന്നുകൾ ഒന്നും ഫലിക്കാതെ വന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.
 
ചിത്രത്തിൽ സസ്‌പെൻഷനിലായ ഒരു പോലീസ് കോൺസ്റ്റബിളായാണ് ഇർഫാൻ ഖാൻ എത്തുന്നത്. ഐശ്വര്യ റായിയുടെ കഥാപാത്രം ഒരു അഭിഭാഷകയാണ്. ഇർഫാൻ ഖാന്റെ അമ്മയുടെ വേഷത്തിൽ ശബാന ആസ്മിയും എത്തുന്നുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 5 തവണ നേടിയ ശബാന ആസ്മി നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

കൊറിയൻ ചിത്രം സെവൻ ഡെയ്‌സിന്റെ റീമേക്കാണ് ജസ്ബ. സഞ്ജയ് ഗുപ്തയാണ് സംവിധായകൻ. അടുത്ത ഡിസംബറിൽ പുറത്തിറങ്ങുമെന്നാണ് സൂചന.