മീ ടൂ ആരോപണക്കുരുക്കില്പ്പെട്ട സംവിധായകന്റെ സിനിമയില്‍ നിന്ന് പിന്മാറുന്നുവെന്ന് അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിനില്‍ ആരോപണ വിധേയനായ സാജിദ് ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി. ഹൗസ്ഫുള് ഫോര്‍ എന്ന ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് താരം അറിയിച്ചു. കുറ്റവാളികളോടൊപ്പം ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നും അത്തരക്കാരുടെ സിനിമയില്‍ നിന്ന് പിന്മാറുന്നത് ധാര്‍മിക ഉത്തവാദിത്വമാണെന്നും അക്ഷയ് കുമാര്‍ വിശദീകരിച്ചു. അക്രമങ്ങള്‍ അനുഭവിച്ചവര്‍ പറയുന്നത് ഗൗരവമായി കേള്‍ക്കണം. അവരര്‍ഹിക്കുന്ന നീതി നല്‍കണമെന്നും അക്ഷയ്കുമാര്‍ പറഞ്ഞു.
സാജിദ് ഖാനെതിരെ മൂന്ന് സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. നാനാ പടേക്കറിനെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. തനുശ്രീ ദത്തയാണ് നാനാ പടേക്കറിനെതിരെ രംഗത്തെത്തിയത്. സാങ്കേിതിക പ്രവര്‍ത്തകരായ മറ്റു മൂന്നു പേര്‍ക്കെതിരെയും തനുശ്രീ ദത്ത ആരോപണമുന്നയിച്ചിരുന്നു.
പിന്നീട് ഇവര്‍ക്കെതിരെ പോലീസിലും പരാതി നല്കി. സംഭവത്തില്‍ വനിതാ കമ്മീഷന് നാനാ പടേക്കറിന് നോട്ടീസ് അയച്ചിരുന്നു. ബോളിവുഡിനെ പിടിച്ചു കുലുക്കിക്കൊണ്ട് മീ ടൂ ക്യാംപെയിന് മുന്നേറുകയാണ്. ആമിര്‍ ഖാനും കിരണ്‍ റാവുവും സമാന കാരണങ്ങളാല്‍ ഒരു സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.