തന്റെ രാജകുമാരിയെ പരിചയപ്പെടുത്തി എമി ജാക്‌സണ്‍; വീഡിയോ കാണാം

ലണ്ടനില് സ്ഥിരതാമസക്കാരിയാണെങ്കിലും ഇന്ത്യന് സിനിമാലോകത്തിലെ നിറസാന്നിധ്യമാണ് എമി.
 

കൊച്ചി: എമി ജാക്‌സണ്‍, ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കാവുന്ന താരമാണ്. മദ്രാസ് പട്ടണത്തിലൂടെ തിരശീലയിലെത്തി നിരവധി ബിഗ് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് എമി. കഴിഞ്ഞ ദിവസമാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇന്ന് കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ഒരു വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആന്‍ഡ്രിയാസ് എന്നാണ് പെണ്‍കുഞ്ഞിന് ജോര്‍ജ് പനയോറ്റും എമിയും ചേര്‍ന്ന് പേര് നല്‍കിയിരിക്കുന്നത്.

 

എമിയുടെ കുഞ്ഞിനെ രാജകുമാരിയെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്. ലണ്ടനില്‍ സ്ഥിരതാമസക്കാരിയാണെങ്കിലും ഇന്ത്യന്‍ സിനിമാലോകത്തിലെ നിറസാന്നിധ്യമാണ് എമി. കുട്ടി പിറന്ന് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കും മോഡലിംഗിലേക്കും താരം തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2015 മുതല്‍ പ്രണയത്തിലായിരുന്ന ജോര്‍ജ് പനയോറ്റും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വര്‍ഷമായിരുന്നു നടന്നത്.