കലാമിന്റെ പേര് തെറ്റിച്ച് ട്വിറ്ററില്‍ അനുശോചനം പോസ്റ്റ് ചെയ്ത അനുഷ്‌ക ശര്‍മക്ക് ട്രോള്‍ പ്രവാഹം
മുംബൈ: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന്റെ വിയോഗത്തില് അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമം ഇത്ര വലിയ പുലിവാലാകുമെന്ന് അനുഷ്ക ശര്മ ഒരിക്കലും കരുതിക്കാണില്ല. കലാമിന്റെ പേരെഴുതിയതില് സംഭവിച്ച വലിയൊരു പിഴവാണ് അനുഷ്കക്ക് ട്രോളുകളുടെ കൂമ്പാരം തന്നെ നേടിക്കൊടുത്തത്.
അബ്ദുള്‍ കലാമിന്റെ പേര് അനുഷ്‌ക എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. തൊട്ടു പിന്നാലെ താരത്തിന്റെ ഐക്യു വരെ പരിശോധിക്കാന്‍ ട്വിറ്റര്‍ വീരന്‍മാരിറങ്ങി. പൊങ്കാല തുടങ്ങിയതോടെ ട്വീറ്റ് തിരുത്തി അനുഷ്‌ക വീണ്ടും പോസ്റ്റ് ചെയ്തു. ഇത്തവണ എപിജെ വരെ ശരിയായി കലാം ആസാദ് അവിടെത്തന്നെ തുടര്‍ന്നു.
രണ്ട് തവണ ശ്രമിച്ച ശേഷമാണ് അനുഷ്‌കയ്ക്ക് തനിക്കു പറ്റിയ അമളി തിരുത്താനായത്. എന്തായാലും ഒടുവില്‍ മുന്‍ രാഷ്ട്രപതിയുടെ പേര് അനുഷ്‌ക പഠിച്ചു. തെറ്റു തിരുത്തിയ ട്വീറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ ആലിയ ഭട്ടിന്റെ സഹോദിയാണ് അനുഷ്‌ക എന്നായിരുന്നു ഒരാളുടെ കമന്റ്. ട്വീറ്റ് തിരുത്താനുള്ള ശ്രമങ്ങളില്‍ പിന്തുണയുമായും ആരാധകരെത്തിയെങ്കിലും ഫലത്തില്‍ അവയും അനുഷ്‌കയുടെ മണ്ടത്തരങ്ങള്‍ വെളിവാക്കുന്നവയായി മാറുകയായിരുന്നു. പരിഹസിച്ചാണെങ്കിലും അഭിനന്ദിക്കാനും ആളുകളുടെ പ്രവാഹമായിരുന്നു അനുഷ്കയുടെ ട്വിറ്റര്‍ പേജില്‍.