ബദ്‌ലാപൂരിലെ ബദ്ല ബദ്‌ല
ബദ്ലാപൂരിലെ ബദ്ല ബദ്ല എന്ന ഗാനം പുറത്തിറങ്ങി. വിശാൽ ദഡ്ലാനി, ജാസ്ലിൻ, സൂരജ് ജഗൻ തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ ജിഗർ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.
നേരത്തെ ചിത്രത്തിലെ ജീ കർത്ത, ജീന, ജുദായി എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ജീ കർത്താ എന്ന ഗാനം ഇതുവരെ 30 ലക്ഷം പേരും കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ ജീന എന്ന ഗാനം ഇതുവരെ 20 ലക്ഷം ആളുകളും ജുദായി എന്ന ഗാനം 7 ലക്ഷം ആളുകളും യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു. മോഷണ ശ്രമത്തിനിടെ ഭാര്യയും മകനും വധിക്കപ്പെടുന്നത് കണ്ട് നിൽക്കാൻ വിധിക്കപ്പെട്ട നായകൻ 15 വർഷത്തിന്് ശേഷം പകരം വീട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
എക് ഹസീന ദി, ജോണി ഗദ്ദാർ, എജന്റ് വിനോദ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബദ്‌ലാപൂർ. ശ്രീറാം രാഘവൻ, അജിത് ബിശ്വാസ് തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. വരുൺ ധവാനെ കൂടാതെ നസ്‌റുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, യാമി ഗൗതം, വിനയ് പഥക്, ദിവ്യ ദത്ത, രാധിക ആപ്‌തേ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മദോഗ് ഫിലിംസിന്റെ ബാനറിൽ ദിനേശ്, സുനിൽ ലുല തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 20ന് തീയേറ്ററിലെത്തും.