അമിതാഭ് ബച്ചന് കോവിഡ് മുക്തനായി; ആശുപത്രി വിട്ടു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമിതാഭ് ബച്ചന് ആശുപത്രി വിട്ടു.
Aug 2, 2020, 17:28 IST
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമിതാഭ് ബച്ചന് ആശുപത്രി വിട്ടു. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രോഗം ഭേദമായെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടുവെന്നും അഭിഷേക് പറയുന്നു. താന്‍ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയെന്നും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അമിതാഭ് ബച്ചനും ട്വീറ്റ് ചെയ്തു.
അഭിഷേക് ബച്ചന് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. മുബൈ നാനാവതി ആശുപത്രിയിലായിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നേരത്തേ തന്നെ ആശുപത്രി വിട്ടിരുന്നു.