റോഡ് കയ്യേറി പാർക്കിങ്ങ് കേന്ദ്രം നിർമ്മിച്ചു; ഷാരൂഖിനെതിരേ ബിജെപി

ഷാരൂഖ് ഖാൻ വീടിന്റെ മുമ്പിലെ റോഡ് കൈയ്യേറി നിർമ്മിച്ച പാർക്കിങ് സ്ഥലം പൊളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപി പൂനം മഹാജൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പൂനം മുംബൈ മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചു.
 


മുംബൈ: ഷാരൂഖ് ഖാൻ വീടിന്റെ മുമ്പിലെ റോഡ് കൈയ്യേറി നിർമ്മിച്ച പാർക്കിങ് സ്ഥലം പൊളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപി പൂനം മഹാജൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പൂനം മുംബൈ മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചു.

പൊതുവഴി കയ്യേറി നിർമ്മിച്ച പാർക്കിങ്ങ് കേന്ദ്രത്തിനെതിരെ നേരത്തെ പ്രദേശവാസികളും രംഗത്ത് വന്നിരുന്നു. എന്നാൽ പരാതിയിൽ നടപടിയെടുക്കാൻ കോർപ്പറേഷൻ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് പ്രദേശവാസികൾ പൂനം മഹാജനെ സമീപിക്കുകയായിരുന്നു. അനധികൃതമയി കൈയേറിയ സ്ഥലത്താണ് ഷാരൂഖ് തന്റെ കാരവൻ പാർക്ക് ചെയ്യുന്നത്.