സോനം കപൂറിന്റെ ഡയമണ്ട് നെക്ലേസ് മോഷണം പോയി

ബോളിവുഡ് നടി സോനം കപൂറിന്റെ നെക്ലേസ് മോഷണം പോയി. അഞ്ചു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് ആണ് മോഷണം പോയത്. സോനവും അമ്മ സുനിതയും ജുഹു പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
 

മുംബൈ: ബോളിവുഡ് നടി സോനം കപൂറിന്റെ നെക്ലേസ് മോഷണം പോയി. അഞ്ചു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് ആണ് മോഷണം പോയത്. സോനവും അമ്മ സുനിതയും ജുഹു പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനായി പ്രമുഖ ജ്വല്ലറിയിൽ നിന്നും ആറ് ഡയമണ്ട് നെക്ലേസുകൾ സോനം കപൂർ താൽക്കാലികമായി വാങ്ങിയിരുന്നു. ഫെബ്രുവരി നാലിന് പാർട്ടിയിൽ പങ്കെടുത്ത ശേഷം ജുഹുവിലെ ബംഗ്ലാവിലെ ഷെൽഫിൽ നെക്ലേസ് തിരികെ വെച്ചു. പിറ്റേന്ന് രാവിലെ ജുവലറിയിൽ നിന്നും ആള് വന്നപ്പോഴാണ് ഒരു നെക്ലേസ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

പോലീസ് വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. പാർട്ടിക്കിടയിൽ നഷ്ടപ്പെട്ടതാണോ എന്നറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.