റംസാന് മാസത്തില്‍ സ്വിംസ്യൂട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തു; ദംഗല്‍ നായിക സനാ ഷെയ്ഖിന് സോഷ്യല്‍ മീഡിയ ആക്രമണം
റംസാന് മാസത്തില്‍ സ്വിംസ്യൂട്ട് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദംഗലിലെ നായികയ്ക്ക് നേരെ സൈബര്‍ വിശ്വാസികളുടെ ആക്രമണവും ഉപദേശവും. മാല്‍ഡിവ്സില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഫാത്തിമാ സനാ ഷെയ്ഖിനാണ് വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനമേറ്റത്. മാല്ഡിവ്സിലെ ബീച്ചില്‍ സ്വിംസ്യൂട്ട് ധരിച്ചിരിക്കുന്ന സനായുടെ ചിത്രമാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.
A post shared by Fatima Sana Shaikh (@fatimasanashaikh) on Jun 6, 2017 at 10:20pm PDT
ദംഗലിലെ നിങ്ങളുടെ അഭിനയം നന്നായിരുന്നെന്നും എന്നാല്‍ പരിശുദ്ധമായ റംസാന് മാസത്തില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത് ശരിയാണോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്. മറ്റുള്ള മാസങ്ങളെ പോലെയല്ല ഈ മാസമെന്നും അതിന്റേതായ പവിത്രത വസ്ത്ര ധാരണത്തിലും കാണിക്കണമെന്ന ഉപദേശങ്ങള്‍ വേറെയും.
A post shared by Fatima Sana Shaikh (@fatimasanashaikh) on Jun 6, 2017 at 10:20pm PDT
എന്നാല്‍ എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് താരത്തെ പിന്തുണച്ചള്ള കമന്റുകളും ഇതിനെതിരായി വന്നിട്ടുണ്ട്. കടുത്ത അധിക്ഷേപ പരാമര്‍ശങ്ങളടക്കം ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെയെത്തുന്നത്. അവ്വൈ ഷണ്മുഖി എന്ന കമല്ഹാസന് ചിത്രത്തില്‍ ബാലതാരമായെത്തിയ സനാ ഷേയ്ഖ് ദംഗലിലെ ആമിര്‍ ഖാനൊപ്പമുള്ള വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.