വൈറലായി ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ

സെയ്ഫും കത്രീനയും വെള്ള വസ്ത്രം ധരിച്ചാണ് പിറന്നാള് ആഘോഷത്തിനെത്തിയത്.
 

മുംബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ പിറന്നാള്‍ ആഘോഷം. സഹോദരി കരിഷ്മയാണ് കരീനയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടത്. കരിഷ്മയെ കൂടാതെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തൈമൂറും ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഹരിയാനയിലെ പ്രസിദ്ധമായ പട്ടൗഡി പാലസിലാണ് കരീന തന്റെ 39-ാം പിറന്നാള്‍ ആഘോഷിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കരീനയും സെയ്ഫും തൈമൂറും പട്ടൗഡിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

പിറന്നാള്‍ ദിവസം മാത്രമാണ് മറ്റു അതിഥികളെത്തിയത്. സെയ്ഫും കത്രീനയും വെള്ള വസ്ത്രം ധരിച്ചാണ് പിറന്നാള്‍ ആഘോഷത്തിനെത്തിയത്. നേരത്തെ മുംബൈയില്‍ വെച്ച് തൈമൂറിനെ തോളിലേറ്റി നടക്കുന്ന സെയ്ഫിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. പട്ടൗഡിയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുന്‍പായിരുന്നു ഈ ചിത്രങ്ങളെടുത്തത്. നിലവില്‍ ഒരു ഹിന്ദി ഡാന്‍സ് ഷോ ജഡ്ജാണ് കരീന കപൂര്‍.

വീഡിയോ കാണാം.