ഞാൻ സോഷ്യൽ മീഡിയയുടെ ഉത്പന്നം: സണ്ണി ലിയോൺ
മുംബൈ: താൻ സോഷ്യൽ മീഡിയയുടെ ഉത്പന്നമെന്ന് ബോളിവുഡ് നടിയും മുൻ പോൺതാരവുമായ സണ്ണി ലിയോൺ. സണ്ണി ലിയോൺ എന്ന നടിയും ബ്രാന്റും ഉണ്ടായതിന് പിന്നിൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റുമാണ്. എന്റെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റ് വഴിയാണ് പ്രചരിച്ചത്. ഒരുപാട് ആളുകൾ തന്റെ ചിത്രങ്ങൾ കണ്ടതാണ് പ്രശസ്തിയ്ക്ക് ഇടയാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് താൻ മാർക്കറ്റ് ചെയ്യപ്പെട്ടതെന്നും സണ്ണി ലിയോൺ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു കനേഡിയൻ പ്രൊഡക്ഷൻ കമ്പനി തന്റെ ജീവിതത്തെ ആസ്പദമാക്കി ഡോക്യമെന്ററി തയ്യാറാക്കിയതായി ഒരു ചോദ്യത്തിന് മറുപടിയായി സണ്ണി ലിയോൺ പറഞ്ഞു. തന്നെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ ഡോക്യമെന്ററിയിലുണ്ട്. ജനനം, വളർന്ന സാഹചര്യങ്ങൾ, കാലിഫോർണിയയിലെത്തിയത് തുടങ്ങി പോൺ പ്രൊഫഷനെക്കുറിച്ചുള്ള വിവരങ്ങളും ഡോക്യമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി ലിയോൺ പറഞ്ഞു.