കത്രീനയുടെ കിടപ്പറരംഗം ചിത്രീകരിച്ചത് 12 മണിക്കൂർ കൊണ്ട്
മുബൈ: കത്രീന കൈഫും ആദിത്യ റോയി കപൂറും അഭിനയിക്കുന്ന ചിത്രം ഫിത്തൂർ വാർത്തകളിൽ ഇടം പിടിക്കുന്നത് ഒരു കിടപ്പറ രംഗത്തിന്റെ പേരിലാണ്. ഫിത്തൂർ എന്ന ചിത്രത്തിൽ ഇരുവരുടേയും കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂർ കൊണ്ടാണെന്ന് സംവിധായകൻ അഭിഷേക് കുമാർ പറയുന്നു. കത്രീന കൈഫും ആദിത്യ റോയി കപൂറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.
കിടപ്പറ രംഗത്തിനായി സംവിധായകൻ ഇരുവരേയും കൊണ്ട് നാലു മണിക്കൂറോളം റിഹേഴ്‌സൽ നടത്തിയെന്നും മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. തിരക്കഥയിൽ പറയുന്ന ഭാവങ്ങൾ ചിത്രീകരിക്കാനാണ് ഇത്രയധികം സമയം വേണ്ടി വന്നതെന്നാണ് അണിയറക്കാരുടെ വാദം. ഇത്രയധികം സമയമെടുത്താലും തങ്ങളുടെ രംഗങ്ങൾ ഇരുവരും ഭംഗിയാക്കിയെന്നും സംവിധായകൻ പറഞ്ഞു.
ഇതുകൊണ്ടും തീർന്നില്ല, ചില ചുംബന രംഗങ്ങൾ കൂടി ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ടെന്നാണ് പേരു വെളിപ്പെടുത്താത്ത ചില അണിയറ പ്രവർത്തകർ പറയുന്നത്.