കിൽ ദില്ലിലെ ബോൽ ബേലിയ

കിൽ ദില്ലിലെ നാലാമത്തെ ഗാനം ബോൽ ബേലിയ പുറത്തിറങ്ങി. ശങ്കർ മഹാദേവനും മകൻ സിദ്ധാർഥ് മഹാദേവനും സുനീതി ചൗഹാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ എഹ്സാൻ ലോയ് ഈണം പകർന്നിരിക്കുന്നു.
 

കിൽ ദില്ലിലെ നാലാമത്തെ ഗാനം ബോൽ ബേലിയ പുറത്തിറങ്ങി. ശങ്കർ മഹാദേവനും മകൻ സിദ്ധാർഥ് മഹാദേവനും സുനീതി ചൗഹാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് ശങ്കർ എഹ്‌സാൻ ലോയ് ഈണം പകർന്നിരിക്കുന്നു.

വാടക കൊലയാളികളായ ദേവിന്റേയും (രൺവീർ സിംഗ്) ടുട്ടുവിന്റേയും(അലി സഫർ) അവരുടെ നേതാവായ ഭയ്യാജീയുടേയും (ഗോവിന്ദ) അവരുടെ ഇടയിൽ എത്തുന്ന ദിശയുടേയും (പരിണീതി ചോപ്ര) കഥ പറയുന്ന റൊമാന്റിക്ക് ആക്ഷൻ ചിത്രമാണ് കിൽ ദിൽ. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് കിൽ ദിൽ നിർമ്മിക്കുന്നത്. ഹോളിവുഡ് ചിത്രമായ കിൽ ബില്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് കിൽ ദിൽ എന്ന പേര് സ്വീകരിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ഇവരെ കൂടാതെ റാണി മുഖർജിയും അതിഥി വേഷത്തിലെത്തുന്ന ചിത്രം നവംബർ 14-ന് തീയേറ്ററുകളിലെത്തും.