സിഡ്’ലെ മൂന്നാം ഗാനം
ഹോട്ടായ പോസ്റ്ററുകൾ കൊണ്ടും അതിലും ഹോട്ടയാ ട്രെയ്ലറിലൂടെ തന്നെ ഹിറ്റായി മാറിയ ചിത്രം ‘സിഡ്’ലെ മൂന്നാം ഗാനം മരീസ് ഐ ഇഷ്ക് പുറത്തിറങ്ങി. പ്രണയവും വഞ്ചനയും പ്രതികാരവുമെല്ലാം അടങ്ങുന്ന ചിത്രത്തിന്റെ ഏകദേശ രൂപരേഖ തന്നെയാണ് ഗാനത്തിലും തെളിയുന്നത്. അർജിത്ത് സിംഗ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ അസ്മിയാണ്.
ഷരീബ് തോഷി കൂട്ടുകെട്ടാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഒരു പ്രശസ്ത പത്രത്തിലെ ക്രൈം റിപ്പോർട്ടറായ നായകൻ ഒരു ബംഗ്ലാവിൽ താമസത്തിനെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിഡ് എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ കഥാതന്തു.
പുതുമുഖ നായിക മന്നാരയുടെ അദ്ധനഗ്‌ന പോസ്റ്ററുകൾകൊണ്ട് വാർത്തയിൽ നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലറിനും രണ്ട് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ 29-ന് പുറത്തിറങ്ങിയ സിഡ്‌ന്റെ ട്രെയിലർ ഇതുവരെ 40 ലക്ഷം ആളുകൾ യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു. സാസോം കോ എന്ന തുടങ്ങുന്ന ഗാനം ഇതുവരെ 19 ലക്ഷം ആളുകളും, തൂ സറൂരി എന്ന ഗാനം 4 ലക്ഷം ആളുകളും ഇതുവരെ യുട്യൂബിൽ കണ്ടു.
പ്രിയങ്ക ചോപ്രയുടെ കസിൻ സഹോദരിയാണ് ചിത്രത്തിലെ നായികയായി എത്തുന്ന ബാർബി ഹൻഡ എന്ന മന്നാര. ചോക്ലേറ്റ്, ധൻ ധനാ ധൻ ഗോൾ, ഹേറ്റ് സ്‌റ്റോറി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയാണ് സിഡ് സംവിധാനം ചെയ്യുന്നത്. വിവേക് അഗ്‌നിഹോത്രിയും രോഹിത് മൽഹോത്രയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കരൺവീർ ശർമ്മ, മന്നാര, ശ്രദ്ധ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബനാറസ് മീഡിയ വർക്‌സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ അനുഭവ് സിൻഹ നിർമ്മിക്കുന്ന ചിത്രം 2015 ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും.