‘കാക്കി നിക്കറില്‍’ പ്രിയങ്ക ചോപ്ര; ആര്.എസ്.എസില്‍ ചേര്‍ന്നെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ബോളിവുഡിലെ ട്രോളന്മാരുടെ സ്ഥിരം ഇര ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ള താരസുന്ദരി പ്രിയങ്ക ചോപ്ര. നിക് ജോനാസുമായുള്ള വിവാഹ ദൃശ്യങ്ങള്‍ മുതല്‍ കാനില്‍ പ്രിയങ്ക ഉപയോഗിച്ച ഹെയര്‍സ്റ്റൈല്‍ വരെ ട്രോളന്മാര്ക്ക് ചാകരയൊരുക്കിയിരുന്നു. പ്രിയങ്ക ആര്‍എസ്എസില്‍ ചേര്‍ന്നോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ചോദ്യം.
ഭര്‍ത്താവ് നിക് ജോനാസുമായി ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയ പ്രിയങ്കയുടെ കാക്കി ഷോര്‍ട്ട് പാന്റാണ് പുതിയ ട്രോളിന് കാരണം. ആര്.എസ്.എസിന്റെ കാക്കി ട്രൗസറിന് സമാനമായ ഷോര്‍ട്സാണ് പ്രിയങ്ക ധരിച്ചിരുന്നത്. ആര്.എസ്.എസിന്റെ മാര്‍ച്ച് പാസ്റ്റിന് സമാനമാണ് പ്രിയങ്കയുടെ നടത്തമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
ആര്.എസ്.എസ് യൂനിഫോമില്‍ പ്രിയങ്ക ന്യൂയോര്‍ക്കില്‍ എന്നാണ് മിക്ക ട്രോളന്മാരും ഫോട്ടോയ്ക്ക് കീഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ ആര്.എസ്.എസ് സിന്ദാബാദ് എന്നും ചിത്രത്തോടൊപ്പം ചേര്‍ക്കുന്നുണ്ട്. ട്രോളുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗാണ്.