ഒരു രംഗം മാത്രം നീക്കംചെയ്ത് പ്രദര്‍ശിപ്പിക്കാം; ഉഡ്താ പഞ്ചാബിന് അനുകൂല കോടതി വിധി
മുംബൈ: മയക്കുമരുന്ന് ആധാരമാക്കിയ വിവാദ ചിത്രം ഉഡ്താ പഞ്ചാബിന് അനുകൂലമായ കോടതി വിധി. ചിത്രത്തിന് ഒരു രംഗം മാത്രം മാറ്റി എ സര്ട്ടിഫിക്കറ്റോടെ തീയറ്ററുകളിലെത്തിക്കാമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. നിര്മാതാക്കള് സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രധാനമായ വിധിയുണ്ടായത്.
ചിത്രത്തിന്റെ ഒരു രംഗം മാത്രമേ നീക്കാവൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് കത്രിക വയ്ക്കാന് ഫിലിം സര്ട്ടിഫിക്കേഷന് ബോര്ഡിന് അധികാരമില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ സര്ട്ടിഫിക്കേഷന് ബോര്ഡ് 13 കട്ടുകളോടെ എ സര്ട്ടിഫിക്കറ്റ് നല്കി ചിത്രത്തിന് പ്രദര്ശനാനുമതി നല്കിയിരുന്നു.
ഇതിനെത്തുടര്ന്നാണ് നിര്മാതാക്കള് കോടതിയെ സമീപിച്ചത്. ജൂണ്‍ 17ന് റിലീസ് ചെയ്യാനാണ് സംവിധായകന്‍ അഭിഷേക് ചൗബേ തീരുമാനമെടുത്തിരിക്കുന്നത്.