അക്ഷയ് കുമാറിന്റെ ‘ബേബി’ക്ക് പാകിസ്ഥാനിൽ നിരോധനം
അക്ഷയ് കുമാർ മുഖ്യവേഷത്തിലെത്തുന്ന 'ബേബി' എന്ന ബോളിവുഡ് ചിത്രം പാക്കിസ്ഥാൻ നിരോധിച്ചു. ഇസ്ലാമാബാദ്, കറാച്ചി സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശാനുമതി നിഷേധിച്ചത്.
Jan 23, 2015, 15:40 IST
ഇസ്ലാമാബാദ്: അക്ഷയ് കുമാർ മുഖ്യവേഷത്തിലെത്തുന്ന ‘ബേബി’ എന്ന ബോളിവുഡ് ചിത്രം പാക്കിസ്ഥാൻ നിരോധിച്ചു. ഇസ്ലാമാബാദ്, കറാച്ചി സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശാനുമതി നിഷേധിച്ചത്. ചിത്രം പാകിസ്ഥാനിലെ മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മുസ്ലീം പേരുകളാണെന്നുമുള്ള കാരണത്തിലാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതെന്ന് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ സിഡിയും ഡിവിഡിയും ഇസ്ലാമാബാദിൽ നിരോധിച്ചു.
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്ന തീവ്രവാദികളെ പിടികൂടുന്നതാണ് സിനിമയുടെ പ്രമേയം. ഇന്ന് പാക്കിസ്ഥാനിൽ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ചിത്രം പാക്കിസ്ഥാനോ മുസ്ലീം സമൂഹത്തിനോ എതിരല്ലെന്നാണ് സംവിധായകൻ നീരജ് പാണ്ഡെ പറയുന്നത്.