ബോളിവുഡ് താരം പൂജാ ഭട്ട് വിവാഹമോചിതയാകുന്നു
ഒരു കാലത്ത് ബോളിവുഡിലെ സെക്സ് ബോംബ് എന്നറിയപ്പെട്ടിരുന്ന പൂജാ ഭട്ട് വിവാഹമോചിതയാകുന്നു. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് മനീഷ് മുഖർജിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന താരം ടിറ്ററിലൂടെ അറിയിച്ചു. പരസ്പര ധാരണയോട് കൂടിയാണ് തങ്ങൾ വേർപ്പിരിയുന്നതെന്ന് താരം അറിയിച്ചു.
Dec 8, 2014, 20:08 IST
മുംബൈ: ഒരു കാലത്ത് ബോളിവുഡിലെ സെക്സ് ബോംബ് എന്നറിയപ്പെട്ടിരുന്ന പൂജാ ഭട്ട് വിവാഹമോചിതയാകുന്നു. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് മനീഷ് മുഖർജിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന താരം ടിറ്ററിലൂടെ അറിയിച്ചു. പരസ്പര ധാരണയോട് കൂടിയാണ് തങ്ങൾ വേർപ്പിരിയുന്നതെന്ന് താരം അറിയിച്ചു.
വീഡിയോ ജോക്കിയായിരുന്ന മനീഷിനെ പാപ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൂജാ ഭട്ട് പരിചയപ്പെടുന്നത്. 2003 ആഗസ്റ്റിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെ മൂത്ത മകളാണ് പൂജ. യുവനടി ആലിയ ഭട്ട് സഹോദരിയാണ്. സണ്ണി ലിയോൺ നായികയായ ജിസം-2 എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.