വിമാനത്താവളത്തിൽ പൂനം പാണ്ഡെയുടെ ഡാൻസ്; ഉദ്യോഗസ്ഥർ പിടിച്ച് പുറത്താക്കി
മുംബൈ: മുംബൈ വിമാനത്താവളത്തിനുള്ളിൽ വച്ച് ഡാൻസ് കളിച്ച പൂനം പാണ്ഡെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് പുറത്താക്കി. വിമാനത്താവളത്തിൽ ഇന്ത്യാ പാക് മത്സരം കാണുന്നവർക്ക് ആവേശം പകരാൻ താരം ശ്രമിച്ചതാണ് വിനയായത്.
ഹൈദരാബാദിലെ പ്രണയദിനാഘോഷത്തിൽ പങ്കെടുത്ത ശേഷമാണ് പൂനം മുംബൈയിലെത്തിയത്. ആഘോഷങ്ങൾക്കിടെയിൽ താരം മദ്യപിച്ചിരുന്നതായും മുംബൈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ വിമാനത്താവളത്തിനുള്ളിൽ ടിവിയിൽ നിരവധി പേരാണ് ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നത്. അവർക്ക് ആവേശം പകരുന്നതിനാണ് മദ്യലഹരിയിലായിരുന്ന പൂനം പാണ്ഡെ ഡാൻസ് ചെയ്തത്. പ്രകടനം അതിരു വിട്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും താരത്തെ പിടിച്ച് പുറത്താക്കുകയുമായിരുന്നുവെന്നാണ് ചലച്ചിത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുൻപ് 2011 ലോകകപ്പിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ തെരുവിൽ കൂടി നഗ്നയായി ഓടുമെന്ന് പറഞ്ഞും പൂനം പാണ്ഡെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.