ബോളിവുഡ് താരം പ്രിറ്റി സിന്റ വിവാഹിതയായി

ബോളിവുഡ് താരം പ്രിറ്റി സിന്റ വിവാഹിതയായി. അമേരിക്കയില് ബിസിനസുകാരനായ ഷോണ് ഗോഡ്നോഫാണ് വരന്. ദീര്ഘകാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലോസാഞ്ചലസില് നടന്ന വിവാഹത്തില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
 

മുംബൈ: ബോളിവുഡ് താരം പ്രിറ്റി സിന്റ വിവാഹിതയായി. അമേരിക്കയില്‍ ബിസിനസുകാരനായ ഷോണ്‍ ഗോഡ്‌നോഫാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലോസാഞ്ചലസില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഫാഷന്‍ ഡിസൈനര്‍മാരായ സുസേയ്ന്‍ ഖാന്‍, സൂരിയില്‍ ഗോയല്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഇന്ത്യയിലെത്തിയ ശേഷം മുംബൈയില്‍ വന്‍ വിവാഹ സല്‍ക്കാരമുണ്ടാകുമെന്നാണ് ബോലിവുഡ് ടാബ്ലോയ്ഡുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബോളിവുഡില്‍ പോലും അറിയിക്കാതെയായിരുന്നു വിവാഹം.