പ്രിയാ വാര്യരുടെ ബോളിവുഡ് സിനിമയുടെ ട്രെയിലറിന് ‘ഡിസ്‌ലൈക്ക്’ പ്രളയം; ഗ്ലാമര്‍ രംഗങ്ങള്‍ക്ക് ട്രോള്‍

പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ 'ശ്രീദേവി ബംഗ്ലാവിന്റെ' ട്രെയിലറിന് 'ഡിസ്ലൈക്ക്' പ്രളയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടെയിലറിന് ഏതാണ്ട് നാലായിരത്തിലധികം ഡിസ് ലൈക്കുകളാണ് ലഭിച്ചത്. അതേസമയം 500ല് താഴെ മാത്രം ലൈക്കുകള് മാത്രമാണ് ട്രെയിലറിന് ലഭിച്ചത്. പ്രശ്സ്ത ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലര് നല്കുന്ന സൂചന. മോഹന്ലാലിനെ നായകനാക്കി 19 മണിക്കൂര് കൊണ്ട് ചിത്രീകരിച്ച ഭഗവാന് എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്.
 

കൊച്ചി: പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ‘ശ്രീദേവി ബംഗ്ലാവിന്റെ’ ട്രെയിലറിന് ‘ഡിസ്‌ലൈക്ക്’ പ്രളയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടെയിലറിന് ഏതാണ്ട് നാലായിരത്തിലധികം ഡിസ് ലൈക്കുകളാണ് ലഭിച്ചത്. അതേസമയം 500ല്‍ താഴെ മാത്രം ലൈക്കുകള്‍ മാത്രമാണ് ട്രെയിലറിന് ലഭിച്ചത്. പ്രശ്‌സ്ത ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്‍.

70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ നായക കഥാപാത്രത്തെക്കുറിച്ച് ട്രെയിലറില്‍ സൂചനകളൊന്നുമില്ല. അതീവ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയാ വാര്യര്‍ ചിത്രത്തിലെത്തുന്നത്. എന്നാല്‍ ഗ്ലാമര്‍ രംഗങ്ങളെ സോഷ്യല്‍ മീഡിയ ട്രോള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

ട്രെയിലര്‍ കാണാം.