പ്രിയങ്കാ ചോപ്രയുടെ വാടകക്കെട്ടിടത്തിൽ സെക്‌സ് റാക്കറ്റ്?
മുംബൈ: കഴിഞ്ഞ ആഴ്ച്ച മുംബൈയിൽ നടന്ന പോലീസ് റെയ്ഡിൽ കുടുങ്ങിയ പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണെന്ന് റിപ്പോർട്ട്. അന്ധേരിയിലെ ശാസ്ത്രി നഗറിലെ വാസ്തു പ്രഷ്യന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുറിയിലാണ് കഴിഞ്ഞ ഏഴിന് റെയ്ഡ് നടന്നത്.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിസ്മ സ്പാ, ബ്യൂട്ടി സെന്റർ കേന്ദ്രീകരിച്ച് നടന്ന പെൺവാണിംഭ സംഘത്തിലെ മാനേജർ ദിനേശ് ചന്ദ്രകാന്തിനെ പോലീസ് പിടികൂടിയിരുന്നു. മൂന്ന് സ്ത്രീകളെയും സംഘത്തിന്റെ കൈയിൽ നിന്നും പോലീസ് രക്ഷിച്ചിരുന്നു. സ്പാ പ്രവർത്തിച്ചിരുന്ന നില പ്രിയങ്കയുടെ ഉടമസ്ഥതയിലുള്ളതാണെന്നും, സ്പാ ഉടമ മാണിക് സോണിക്കിന് പ്രിയങ്ക ഇത് വാടകയ്ക്ക് നൽകിയതാണെന്നാണ് മിഡ് ഡേ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. സ്പാ പ്രവർത്തിച്ചിരുന്ന മുറിക്ക് സമീപത്താണ് പ്രിയങ്കയുടെ മാതാവിന്റെ ഉടമസ്ഥയിലുള്ള ക്ലിനിക്കും പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ ഉടമയായ മാണിക് സോണി ഒളിവിലാണ്. ഇയാളെ പിടികൂടിയാൽ മാത്രമേ പ്രിയങ്കയുമായി സ്ഥാപനത്തിനുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന നൈറ്റ് പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മാണിക് സോണിക്കെന്നും നിരവധി സിനിമാ ടിവി താരങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റാൻ കഴിയാതെ പോകുന്ന ചില നടിമാരെ ഇയാൾ പെൺവാണിഭത്തിന് ഉപയോഗിക്കുന്നതായും മുംബൈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.