വിവാദങ്ങൾക്കൊടുവിൽ കോഹ്‌ലിയും അനുഷ്‌കയും തിരിച്ചെത്തി
ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. സെമിയിൽ ഓസ്ട്രേലിയയോടേറ്റ തോൽവിയുടെ പേരിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വന്നത് നടിയും വിരാട് കോഹ്ലിയുടെ കാമുകിയുമായ അനുഷ്ക ശർമ്മയ്ക്കായിരുന്നു.
Mar 28, 2015, 16:11 IST
മുംബൈ: ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. സെമിയിൽ ഓസ്ട്രേലിയയോടേറ്റ തോൽവിയുടെ പേരിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വന്നത് നടിയും വിരാട് കോഹ്ലിയുടെ കാമുകിയുമായ അനുഷ്ക ശർമ്മയ്ക്കായിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത് കൂടാതെ ക്രിക്കറ്റ് ആരാധകരിൽ ചിലർ അവരുടെ കോലവും കത്തിച്ചു. അനുഷ്‌കയ്ക്ക് പിന്തുണയുമായും ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു.
മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. രണ്ട് പേരുടേയും മുഖത്ത് വിഷാദം നിഴലിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുവരും പരസ്പരം താങ്ങാകുന്നത് ചിത്രങ്ങളിൽ കാണാനാകും.
ചിത്രങ്ങൾ കാണാം.