രജനി ചിത്രം ‘കബാലി’ തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ മോഷ്ടിച്ചതായി ഇര്‍ഫാന്‍ ഖാന്‍

സൗത്ത് ഇന്ത്യന് സൂപ്പര് സ്റ്റാര് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കബാലി'യുടെ പോസ്റ്റര് മോഷണമാണെന്ന ആരോപണവുമായി ബോളിവുഡ് താരം ഇര്ഫാന് ഖാന്. തന്റെ ഉടന് പുറത്തിറങ്ങാനിരക്കുന്ന ചിത്രമായ 'മാദാറി'യുടെ പോസ്റ്ററാണ് 'കബാലി' മോഷ്ടിച്ചതെന്ന് ഇര്ഫാന് പറഞ്ഞു. എന്നാല് ഇതൊരു വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇരു ചിത്രങ്ങളും എല്ലാവരും കാണണമെന്നും ഇര്ഫാന് അഭ്യര്ഥിച്ചു.
 

മുംബൈ: സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കബാലി’യുടെ പോസ്റ്റര്‍ മോഷണമാണെന്ന ആരോപണവുമായി ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘മാദാറി’യുടെ പോസ്റ്ററാണ് ‘കബാലി’ മോഷ്ടിച്ചതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. എന്നാല്‍ ഇതൊരു വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇരു ചിത്രങ്ങളും എല്ലാവരും കാണണമെന്നും ഇര്‍ഫാന്‍ അഭ്യര്‍ഥിച്ചു.

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുമായി രജനി ചിത്രത്തിനുള്ള സാമ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇര്‍ഫാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ എനിക്ക് ഇത്തരമൊരു സാദൃശ്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങള്‍ ചെറിയ ബഡ്ജറ്റില്‍ സിനിമയെടുക്കുന്നവരാണ്. രജനീകാന്തിന്റെ സിനിമ ഞങ്ങളുടെ സിനിമയുടെ പോസ്റ്റര്‍ മോഷ്ടിച്ചതായി പിന്നീടാണ് മനസിലാക്കിയത്. ഇതൊരു വലിയ പ്രശ്‌നമല്ല” അദ്ദേഹം പറഞ്ഞു.

ഇരു പോസ്റ്ററുകളും തമ്മില്‍ വളരെയേറെ സാമ്യതകള്‍ പുലര്‍ത്തുന്നുണ്ട്. നായക കഥാപാത്രങ്ങളുടെ മുഖത്തോടുകൂടിയ ഇരു പോസ്റ്ററുകളിലും സിനിമയുടെ പേര് വലതുഭാഗത്തായി കുത്തനെയാണ് എഴുതിയിരിക്കുന്നത്. ഇതോടൊപ്പം രണ്ട് പോസ്റ്ററുകളിലും അംബരചുംബികളായ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും സമാനമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാം. അതേസമയം ‘മാദാറി’യുടെ പോസ്റ്റര്‍ സിനിമയുടെ ഔദ്യോഗിക പോസ്റ്ററാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ ‘കബാലി’യുടെ പോസ്റ്റര്‍ ആരാധകര്‍ ഡിസൈന്‍ ചെയ്തതാണെന്ന വാദം ഉയരുന്നുണ്ട്.