റസൂൽ പൂക്കുട്ടിക്ക് ഗോൾഡൻ റീൽ നാമനിർദേശം

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള അമേരിക്കയിലെ ഗോൾഡൻ റീൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചു. 'റോർ: ദി ടൈഗേഴ്സ് ഓഫ് സുന്ദർബൻസ്' എന്ന ചിത്രത്തിനാണിത്.
 


ന്യൂയോർക്ക്:
ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള അമേരിക്കയിലെ ഗോൾഡൻ റീൽ പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ചു. ‘റോർ: ദി ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ്’ എന്ന ചിത്രത്തിനാണിത്. മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്‌സ് ഏർപ്പെടുത്തിയ ഗോൾഡൻ റീൽ പുരസ്‌കാരത്തിന് ആദ്യമായാണ് ഏഷ്യയിൽ നിന്ന് ഒരാൾ നാമനിർദേശം ചെയ്യപ്പെടുന്നത്.

ഹ്യൂമൻ ക്യാപ്പിറ്റൽ (ഇറ്റലി), ദി ലിബറേറ്റർ (വെനസ്വേല), ദി റെയ്ഡ് 2 (ഇന്തോനേഷ്യ), ഉസുമാസ ലൈംലൈറ്റ് (ജപ്പാൻ) എന്നീ ചിത്രങ്ങളോടാണ് ‘റോർ’ മത്സരിക്കുന്നത്. അടുത്തമാസം 15നാണ് പുരസ്‌കാര പ്രഖ്യാപനം. 2009ൽ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് റസൂലിന് ഓസ്‌കാർ അവാർഡ് ലഭിച്ചത്.