സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

സല്മാന് ഖാന് വിദേശത്ത് പോകാന് അനുമതി. മെയ് 29ന് ദുബായില് നടക്കുന്ന ഒരു ഷോയില് പങ്കെടുക്കാനാണ് ബോംബെ ഹൈക്കോടതി സല്മാന് അനുമതി നല്കിയത്. കഴിഞ്ഞയാഴ്ച ഇക്കാര്യത്തിനായി സല്മാന് കോടതിയില് അപേക്ഷല നല്കിയിരുന്നു.
 

മുംബൈ: സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ അനുമതി. മെയ് 29ന് ദുബായില്‍ നടക്കുന്ന ഒരു ഷോയില്‍ പങ്കെടുക്കാനാണ് ബോംബെ ഹൈക്കോടതി സല്‍മാന് അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ച ഇക്കാര്യത്തിനായി സല്‍മാന്‍ കോടതിയില്‍ അപേക്ഷല നല്‍കിയിരുന്നു.

മെയ് 27നും 30നുമിടക്ക് ദുബായില്‍ നടക്കുന്ന ഇന്തോ അറബ് ബോളിവുഡ് അവാര്‍ഡ് ചടങ്ങിന് എത്താമെന്ന കരാറുള്ളതിനാല്‍ അമുമതി നല്‍കണമെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

യാത്രയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും മറ്റു വിശദാംശങ്ങളും പോലീസിനെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. യാത്ര സംബന്ധിച്ച വിവരങ്ങള്‍ ദുബായിലുള്ള ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് മുംബൈ സെഷന്‍സ് കോടി കഴിഞ്ഞ ആറാം തിയതി അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിയിരുന്നു.