കാണുന്നവരെയെല്ലാം തല്ലിച്ചതച്ചു, സല്‍മാന്‍ ഖാന്റെ മുന്‍ അംഗരക്ഷകനെ വലയെറിഞ്ഞ് പിടിച്ചു; വീഡിയോ

അസാമാന്യ ശാരീരിക ക്ഷമതയുള്ള അനസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള് പരാജയപ്പെട്ടതിനെ തുടര്ന്നാണ് പോലീസ് മീന് വല ഉപയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തിയത്.
 

ലക്‌നൗ: തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് അക്രമം കാണിച്ച സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ അറസ്റ്റ് ചെയ്തത് കുമ്പളങ്ങി നൈറ്റ്‌സ് സ്റ്റൈലില്‍. മീന്‍ പിടിക്കാനുപയോഗിക്കുന്ന വല എറിഞ്ഞാണ് സല്‍മാന്റെ അംഗരക്ഷകനായിരുന്ന അനസ് ഖുറേഷിയെ യു.പി പോലീസ് കീഴ്‌പ്പെടുത്തിയത്. അസാമാന്യ ശാരീരിക ക്ഷമതയുള്ള അനസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മീന്‍ വല ഉപയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തിയത്.

അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചത് കാരണം ഇയാളുടെ മാനസിക നില തെറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനസിന്റെ നാട്ടില്‍ നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വിജയിയാവാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയിലായിരുന്നു അനസ്.

ഇതാണ് മാനസികനില തെറ്റാന്‍ കാരണമായതെന്നാണ് സൂചന. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇയാള്‍ കാറുകള്‍ തല്ലിത്തകര്‍ക്കുകയും കണ്ണില്‍ കാണുന്നവരെയെല്ലാം മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ കാണാം.