സൽമാൻ ഖാന് പുതിയ ഗേൾഫ്രണ്ട്; റൊമാനിയാക്കാരി ലൂലിയ

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങൾക്ക് ചൂട് പകരുന്ന പുതിയൊരു വാർത്ത വൈറലാകുന്നു. താരനായകൻ സൽമാൻ ഖാന് പുതിയ കൂട്ടുകാരി എന്നതാണ് ആ വർത്തമാനം. ദത്തെടുത്ത സഹോദരിയായ അർപ്പിതയുടെ വിവാഹം കെങ്കേമമായി നടത്തുന്നതിനിടെ ലൂലിയ വാന്റർ എന്ന റൊമാനിയൻ ടെലിവിഷൻ അവതാരകയെ സൽമാൻ കുടുംബാംഗങ്ങൾക്കൊപ്പം കൂട്ടിയിരിക്കുന്നു എന്നതാണ് ഗോസിപ്പിന് കാരണമായത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. കേട്ടപാതി, കേൾക്കാത്ത പാതി മുംബൈ പത്രങ്ങൾ സചിത്ര ലേഖനങ്ങളുമായി എത്തിക്കഴിഞ്ഞു.
 
മുംബൈ:

ജാക്വിലിൻ ഫെർണാണ്ടസ്, ഡയ്‌സി ഷാ എന്നിവരെ ചുറ്റിപ്പറ്റി സൽമാൻ ഖാനേക്കുറിച്ച് കുറച്ചു കാലമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവരാരുമല്ല സൽമാന്റെ ഹൃദയം കവർന്നിരിക്കുന്നതെന്നാണ് മുംബൈ മിറർ എന്ന പത്രം എഴുതുന്നത്. ടെലിവിഷൻ അവതാരകയായിരുന്ന റൊമാനിയൻ സുന്ദരി ലൂലിയ ആണത്. മുൻപ് തന്നെ സൽമാൻ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ ഇവരെ കാണാറുണ്ടായിരുന്നു. കുറച്ചു കാലമായി മുംബൈയിൽ സ്ഥിര താമസമാണ് ലൂലിയ.

സൽമാൻ ഖാന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ‘ബീയിംഗ് ഹ്യൂമൻ’ എന്ന ബ്രാന്റിന്റെ പരസ്യ മോഡലായി ഇതിനകം തന്നെ ലൂലിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവരുടെ സോഷ്യൽ പ്രൊഫൈലുകളിൽ ഇത്തരം ചിത്രങ്ങൾ ധാരാളാമായി പോസ്റ്റ് ചെയ്യപ്പെടാറുണ്ടായിരുന്നു.

ഏക് താ ടൈഗർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ജബ്ലിനിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നു രണ്ട് ചിത്രങ്ങളിൽ ലൂലിയ ഇതിനിടെ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. അതുൽ അഗ്നിഹോത്രി സംവിധാനം ചെയ്ത ഓ തേരി എന്ന ചിത്രത്തിലായിരുന്നു ലൂലിയയുടെ അരങ്ങേറ്റം. യൂറോപ്യൻ ഡാൻസ് വേദികളിൽ സജീവമായിരുന്ന നർത്തകി കൂടിയാണ് ലൂലിയ വാന്റർ. ബോളിവുഡിൽ ലൂലിയ സജീവമാകുമോ എന്ന് കാത്തിരുന്ന് കാണാം.

ലൂലിയ വാന്ററിന്റെ ചിത്രങ്ങൾ താഴെ കാണാം.