താരരാജാക്കൻമാരുടെ സാന്നിധ്യത്തിൽ അർപിതയുടെ വിവാഹം

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ വിവാഹിതയായി. ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിൽ വച്ചായിരുന്നു ഡൽഹിയിലെ ബിസിനസുകാരൻ ആയുഷ് ശർമയും അർപിതയുമായുള്ള വിവാഹം. ബോളിവുഡ് താരങ്ങളും, പ്രമുഖ വ്യാവസായ-രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സൽമാന്റെ വളർത്തുപെങ്ങളായ അർപിതയുടെ വിവാഹത്തിന് ആശംസയുമായി ഷാറൂഖ് ഖാൻ എത്തിയത് വാർത്തയായിരുന്നു. ഷാരൂഖും സൽമാനും ഒന്നിച്ച് അർപിതയ്ക്ക് ചുംബനം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു. ആമിർ ഖാൻ, കരൺ ജോഹർ, കത്രീന കൈഫ്, രാംചരൺ,
 

 

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ വിവാഹിതയായി. ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിൽ വച്ചായിരുന്നു ഡൽഹിയിലെ ബിസിനസുകാരൻ ആയുഷ് ശർമയും അർപിതയുമായുള്ള വിവാഹം. ബോളിവുഡ് താരങ്ങളും, പ്രമുഖ വ്യാവസായ-രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

സൽമാന്റെ വളർത്തുപെങ്ങളായ അർപിതയുടെ വിവാഹത്തിന് ആശംസയുമായി ഷാറൂഖ് ഖാൻ എത്തിയത് വാർത്തയായിരുന്നു. ഷാരൂഖും സൽമാനും ഒന്നിച്ച് അർപിതയ്ക്ക് ചുംബനം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു. ആമിർ ഖാൻ, കരൺ ജോഹർ, കത്രീന കൈഫ്, രാംചരൺ, സാനിയ മിർസ, തുടങ്ങി ഒട്ടേറെ പ്രമുഖർ വിവാഹത്തിൽ സംബന്ധിച്ചു.

വിവാഹത്തിന്റെ ചിത്രങ്ങൾ