ദീപിക പദുക്കോണിനെ ബഹിഷ്‌കരിക്കാന്‍ സംഘപരിവാറുകാര്‍ ക്യാന്‍സല്‍ ചെയ്യുന്നത് ഒരേ ടിക്കറ്റോ? ട്വീറ്റുകള്‍ പൊളിച്ച് ധ്രുവ് റാഥീ

ക്യാന്സല് ചെയ്തുവെന്ന് അവകാശപ്പെട്ട് ഒന്നിലേറെപ്പേര് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരേ ടിക്കറ്റ് തന്നെയാണെന്ന് ട്വീറ്റുകളുടെ സ്ക്രീന് ഷോട്ടുകള് പങ്കുവെച്ചുകൊണ്ട് ധ്രുവ് വ്യക്തമാക്കുന്നു
 

ജെഎന്‍യു വിദ്യാര്‍ത്ഥികളെ കാണാന്‍ ക്യാമ്പസില്‍ എത്തിയതിന് ശേഷം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കാന്‍ വന്‍ പ്രചാരണമാണ് സംഘപരിവാര്‍ അഴിച്ചു വിട്ടിരിക്കുന്നത്. ദീപികയുടെ സിനിമകളും ദീപിക ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുന്ന ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനാണ് ആഹ്വാനം. ദീപിക അഭിനയിക്കുന്ന ഛപക് എന്ന ചിത്രം അടുത്ത ദിവസം തീയേറ്ററുകളില്‍ എത്തുകയാണ്. ഇതിന് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്നാണ് ഒരു പ്രചരണം. ചിത്രത്തിന് ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവെന്ന് കാട്ടി ടിക്കറ്റിന്റെ ചിത്രവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. എന്നാല്‍ ഈ പ്രചാരണത്തെ പൊളിച്ച് അടുക്കിയിരിക്കുകയാണ് യൂട്യൂബര്‍ ധ്രുവ് റാഥി.

ക്യാന്‍സല്‍ ചെയ്തുവെന്ന് അവകാശപ്പെട്ട് ഒന്നിലേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരേ ടിക്കറ്റ് തന്നെയാണെന്ന് ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ധ്രുവ് വ്യക്തമാക്കുന്നു. ദീപികയെ ബോയ്‌കോട്ട് ചെയ്യുന്നതിനായി കോപ്പി പേസ്റ്റ് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന തിരക്കിലാണ് ട്വിറ്ററിലെ ഭക്തര്‍ എന്ന് ധ്രുവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. വഡോദരയിലെ തീയേറ്ററിലെ 6.50നുള്ള ഷോയില്‍ എ10, എ8, എ9 സീറ്റുകളാണ് എല്ലാവരും ക്യാന്‍സല്‍ ചെയ്യുന്നതെന്ന് ധ്രുവ് പരിഹസിക്കുന്നു.

ഇന്നലെ വൈകിട്ടാണ് ദീപിക പദുകോണ്‍ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണുന്നതിനായി എത്തിയത്. ആസാദി മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ താരത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ എബിവിപി ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷുമായി ദീപിക സംസാരിക്കുകയും ചെയ്തിരുന്നു.

Andh Bhakts on Twitter are cancelling their copy pasted tickets to boycott Deepika Same Cinema in VadodaraSame time at 6:50pmSame seats A10,A8,A9

Posted by Dhruv Rathee on Wednesday, January 8, 2020