മകൾക്ക് ശസ്ത്രക്രിയ; സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോൾ

മുംബൈ സ്ഫോടനക്കേസിൽ പുണെയിലെ യേർവാഡ ജയിലിൽ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോൾ. മകൾ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയാണ് സഞ്ജയ് ദത്തിന് പരോൾ അനുവദിച്ചത്.
 

മുംബൈ: മുംബൈ സ്‌ഫോടനക്കേസിൽ പുണെയിലെ യേർവാഡ ജയിലിൽ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോൾ. മകൾ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയാണ് സഞ്ജയ് ദത്തിന് പരോൾ അനുവദിച്ചത്.

1993 ലെ മുംബൈ സ്‌ഫോടനത്തിനിടെ അനധികൃതമായി ആയുധം കയ്യിൽ വെച്ചു എന്നതാണ് സഞ്ജയ് ദത്തിനെതിരായ കേസ്. 2013 ലാണ് ദത്തിന് അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയിൽവാസം അനുഭവിച്ചതിനാൽ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് അനുഭവിക്കേണ്ടത്. 2013 മെയ് മുതൽ 2014 മെയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോൾ ലഭിച്ചിരുന്നു.