ഇറച്ചി നിരോധനത്തിനെ വിമർശിച്ച ബോളിവുഡ് നടിമാർക്കെതിരേ ട്വിറ്ററിൽ പ്രതിഷേധം

മുംബൈയിൽ നാലു ദിവസത്തേക്ക് ഇറച്ചി നിരോധനം ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച ബോളിവുഡ് താരങ്ങൾക്കെതിരേ ട്വിറ്ററിൽ ട്രോൾ. നടിമാരായ സോനം കപൂറിനും സൊനാക്ഷി സിൻഹയ്ക്കും എതിരെയാണ് പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മാംസ വിൽപ്പനയ്ക്കെതിരേ സോനം ട്വീറ്റ് ചെയ്തത്. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ.
 

 

മുംബൈ: മുംബൈയിൽ നാലു ദിവസത്തേക്ക് ഇറച്ചി നിരോധനം ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച ബോളിവുഡ് താരങ്ങൾക്കെതിരേ ട്വിറ്ററിൽ ട്രോൾ. നടിമാരായ സോനം കപൂറിനും സൊനാക്ഷി സിൻഹയ്ക്കും എതിരെയാണ് പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മാംസ വിൽപ്പനയ്‌ക്കെതിരേ സോനം ട്വീറ്റ് ചെയ്തത്. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ.

കുറച്ചാളുകളുടെ സ്ത്രീവിരുദ്ധ ചിന്താഗതി മൂലം നാം മൂന്നാംലോക രാഷ്ട്രമായിത്തന്നെ തുടരുമെന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് ഈ വാർത്തകളോട് സോനം പ്രതികരിച്ചത്. ഇതിനെ എതിർത്തും അനുകൂലിച്ചും റീട്വീറ്റുകളുമായി ധാരാളം പേർ രംഗത്തെത്തി. സോനത്തിന് പിന്നാലെ നടി സൊനാക്ഷി സിൻഹയും ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യ ബാനിസ്ഥാനാണെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ. അദ്ദേഹത്തെ പരാമർശിച്ചും പ്രതികരണങ്ങൾ എത്തി.

ജൈനമതക്കാരുടെ ഉപവാസത്തോടനുബന്ധിച്ചാണ് മുംബൈയിൽ നാലു ദിവസത്തേക്ക് മാംസ വിൽപ്പനയ്ക്കും കശാപ്പിനും നിരോധനം ഏർപ്പെടുത്തിയത്.