‘നാഥുറാം ഗോഡ്‌സെ’ക്കെതിരെ ഹർജി
പൂനെ: ദേശ് ഭക്ത് നാഥുറാം ഗോഡ്സെ എന്ന ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് പൂനെ കോടതിയിൽ ഹർജി. സാമൂഹിക പ്രവർത്തകനായ ഹേമന്ദ് പാട്ടീലാണ് ചിത്രത്തിനെതിരെ ഹർജി സമർപ്പിച്ചത്. ചിത്രം ജനങ്ങളിൽ വർഗീയ വിദ്വേഷം വളർത്തുമെന്നാണ് ഹർജിക്കാരന്റെ വാദം. ഗാന്ധിജിയെ ഗോഡ്സെ വധിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. ഹർജി സിവിൽ ജഡ്ജ് എസ്.എസ് നായർ ഇന്ന് പരിഗണിക്കും.
നാഥുറാം ഗോഡ്‌സെയുടെ ജീവിതം പറയുന്ന ചിത്രം അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു രാജ്യ സ്‌നേഹിയുടെ വേഷമാണ് നാഥുറാമിന്. ചിത്രത്തിന്റെ പ്രചരണാർഥം മഹാസഭ ജനറൽ സെക്രട്ടറി നടത്തിയ പരാമർശം വിവാദങ്ങൾക്ക് തിരിതെളിച്ചിരുന്നു. നാഥുറാം ദേശസ്‌നേഹിയും ഗാന്ധി ഹിന്ദുവിരുദ്ധനുമായിരുന്നുവെന്ന് ചിത്രത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.