സണ്ണിയുടെ പാട്ടിനായി 1.5 കോടി രൂപ

ഇന്ത്യൻ യുവാക്കളുടെ ആവേശമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അഡൾറ്റ് സ്റ്റാറായി എത്തി ജിസം 2 ലൂടെ ബോളിവുഡിലെ ഹോട്ട് നടിയായി മാറിയ താരമാണ് സണ്ണി. രാഗിണി എംഎംഎസ് 2 ലൂടെ ഗ്ലാമറിന്റെ ഏത് അറ്റം വരെയും പോകാൻ തയ്യാറാണെന്നും ബോളിവുഡിലെ ഈ പുതിയ താരോദയം തെളിയിച്ചിരുന്നു. സണ്ണിയുടെ ഡാൻസിനായും നിർമ്മാതാക്കൾ കാത്തു നിൽക്കുകയാണ്, ഒരു ഡാൻസിന് സണ്ണി ലിയോൺ ഈടാക്കുന്നതും ലക്ഷങ്ങൾ.
 


ഇന്ത്യൻ യുവാക്കളുടെ ആവേശമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അഡൾറ്റ് സ്റ്റാറായി എത്തി ജിസം 2 ലൂടെ ബോളിവുഡിലെ ഹോട്ട് നടിയായി മാറിയ താരമാണ് സണ്ണി. രാഗിണി എംഎംഎസ് 2 ലൂടെ ഗ്ലാമറിന്റെ ഏത് അറ്റം വരെയും പോകാൻ തയ്യാറാണെന്നും ബോളിവുഡിലെ ഈ പുതിയ താരോദയം  തെളിയിച്ചിരുന്നു. സണ്ണിയുടെ ഡാൻസിനായും നിർമ്മാതാക്കൾ കാത്തു നിൽക്കുകയാണ്, ഒരു ഡാൻസിന് സണ്ണി ലിയോൺ ഈടാക്കുന്നതും ലക്ഷങ്ങൾ. തെലുങ്കിലേയ്ക്കുള്ള സണ്ണിയുടെ അരങ്ങേറ്റം ഗ്രാന്റാകുകയാണ് താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സണ്ണി ചുവട് വയ്ക്കുന്ന ഒറ്റ പാട്ടിനു മാത്രമായി നിർമ്മാതാക്കൾ ചിലവിടുന്നത് 1.5 കോടി രൂപയാണ്.

തെലുങ്ക് യുവതാരം മഞ്ജു മനോജ് നായകനായി അഭിനയിക്കുന്ന കറന്റ് ടീഗ എന്ന ചിത്രത്തിലെ സണ്ണി സണ്ണി എന്ന ഗാനത്തിന് വേണ്ടിയാണ് 1.5 കോടി രൂപ മുടക്കിയിരിക്കുന്നത്. ഗാനത്തിന്റെ  സെറ്റ്, ചിത്രീകരണം, സണ്ണിയുടെ പ്രതിഫലം എല്ലാത്തിനും കൂടിയാണ് 1.5 കോടി മുടക്കിയിരിക്കുന്നത് എന്ന്് നിർമ്മാതാക്കൾ പറഞ്ഞു. തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഐറ്റം ഗാനം ഉടൻ പുറത്തിറങ്ങുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ജി നാഗേശ്വര റെഡ്ഡി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു മനോജിനെ കൂടാതെ, ജഗപതി ബാബു, രാകുൽ പ്രീത് സിംഗ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അച്ചു രാജാമണിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 24 ഫ്രെയിം ഫാക്റ്ററിയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററിലെത്തും.