ദം ലഗാക്കെ ഹൈസയിലെ തൂ

കുമാർ സാനുവിന്റേയും അൽകാ യാഗ്നിക്കിന്റേയുമെല്ലാം ശബ്ദം നമ്മൾ ആദ്യമായി കേട്ടത് കാസറ്റുകളിലൂടെ ആയിരിക്കും. സിഡിയും യുഎസ്ബിയും ഇന്റർനെറ്റുമില്ലാത്ത കാസറ്റ് യുഗത്തിലേയ്ക്കൊരു മടങ്ങിപ്പോക്ക് നടത്തുകയാണ് ദം ലഗാക്കെ ഹൈസ എന്ന ചിത്രത്തിലെ തൂ എന്ന ഗാനത്തിലൂടെ. എൺപതുകളുടേയും തൊണ്ണുറുകളുടേയും ചുവയുള്ള ഗാനം ആലപിച്ചിരിക്കുന്നത് മെലഡി കിങ് കുമാർ സാനുവാണ്. വരുൺ ഗ്രോവറിന്റെ വരികൾക്ക് അനുമാലിക്ക് ഈണം പകർന്നിരിക്കുന്നു.
 

കുമാർ സാനുവിന്റേയും അൽകാ യാഗ്‌നിക്കിന്റേയുമെല്ലാം ശബ്ദം നമ്മൾ ആദ്യമായി കേട്ടത് കാസറ്റുകളിലൂടെ ആയിരിക്കും. സിഡിയും യുഎസ്ബിയും ഇന്റർനെറ്റുമില്ലാത്ത കാസറ്റ് യുഗത്തിലേയ്‌ക്കൊരു മടങ്ങിപ്പോക്ക് നടത്തുകയാണ് ദം ലഗാക്കെ ഹൈസ എന്ന ചിത്രത്തിലെ തൂ എന്ന ഗാനത്തിലൂടെ. എൺപതുകളുടേയും തൊണ്ണുറുകളുടേയും ചുവയുള്ള ഗാനം ആലപിച്ചിരിക്കുന്നത് മെലഡി കിങ് കുമാർ സാനുവാണ്. വരുൺ ഗ്രോവറിന്റെ വരികൾക്ക് അനുമാലിക്ക് ഈണം പകർന്നിരിക്കുന്നു.

അച്ഛനെ പേടിച്ച് വണ്ണമുള്ള പെണ്ണിനെ കല്ല്യാണം കഴിക്കുന്നതും, ഒട്ടു താൽപര്യമില്ലാത്ത വിവാഹം ഇരുവരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങളും വിവാഹമോചിതരാകാതിരിക്കാൻ ഇവരെ മാതാപിതാക്കൾ ഒരു മത്സരത്തിൽ പങ്കെടുപ്പിക്കുന്നതുമാണ്് ചിത്രത്തിന്റെ കഥാതന്തു. ആയുഷ്മാൻ ഖുറാന സീറോ സൈസ് ഫിഗർ മോഹിക്കുന്ന ഭർത്താവായി എത്തുമ്പോൾ വണ്ണമുള്ള ഭാര്യയായി എത്തുന്നത് ഭൂമി പട്‌നാകറാണ്. ഇവരെ കൂടാതെ സഞ്ജയ് മിശ്ര, വിധുഷി മെഹറയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രശസ്ത ഗായകൻ കുമാർ സാനു കുമാർ സാനുവായിതന്നെ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ദം ലഗാക്കെ ഹൈസ. ശരത്ത് കതരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദം ലഗാക്കെ ഹൈസ. യഷ് രാജ്  ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയും മനീഷ് ശർമ്മയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നാളെ തീയേറ്ററിലെത്തും.