പ്രേമത്തിന് പിന്നാലെ ബാഹുബലിയുടെ ക്ലിപ്പുകളും ഇന്റർനെറ്റിൽ
പ്രേമത്തിന് പിന്നാലെ ബാഹുബലിയുടെ ക്ലിപ്പുകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നു. വാട്സ് ആപ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് വീഡിയോ പ്രധാനമായും പ്രചരിക്കുന്നത്. ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. തിയേറ്ററിൽ നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
Jul 11, 2015, 13:48 IST
കൊച്ചി: പ്രേമത്തിന് പിന്നാലെ ബാഹുബലിയുടെ ക്ലിപ്പുകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നു. വാട്സ് ആപ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് വീഡിയോ പ്രധാനമായും പ്രചരിക്കുന്നത്. ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. തിയേറ്ററിൽ നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
പ്രഭാസിന്റെ ഇൻട്രഡക്ഷൻ സീനും വലിയൊരു ശിവ പ്രതിമയും വഹിച്ചുകൊണ്ട് പ്രഭാസ് പോകുന്ന ദൃശ്യവുമാണ് പ്രധാനമായും പ്രചരിക്കുന്നത്. പ്രചരിക്കുന്ന ക്ലിപ്പുകളിൽ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉള്ളതിനാൽ വിദേശത്തെ തിയേറ്ററുകളിൽ നിന്ന് പകർത്തിയാതാകാമെന്നാണ് സൂചന. ദൃശ്യങ്ങൾ പ്രചരിക്കുന്നതനെതിരേ പോലീസിനെ സമീപിക്കാനിരിക്കുകയാണ് അണിയറ പ്രവർത്തകർ.