ബ്രെറ്റ് ലീ നായകനായ ‘അൺ ഇന്ത്യൻ’ ട്രെയ്‌ലർ പുറത്തിറങ്ങി

ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ നായകവേഷത്തിലെത്തുന്ന 'അൺ ഇന്ത്യൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ സംവിധായകൻ അനുപം ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തനിഷ്ത ചാറ്റർജിയാണ് നായിക.
 

 

സിഡ്‌നി: ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ നായകവേഷത്തിലെത്തുന്ന ‘അൺ ഇന്ത്യൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ സംവിധായകൻ അനുപം ശർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തനിഷ്ത ചാറ്റർജിയാണ് നായിക.

വിൽ എന്ന അദ്ധ്യാപകനായാണ് ബ്രെറ്റ് ലീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിലെത്തുന്ന വിദേശികൾക്ക് ഓസ്‌ട്രേലിയൻ സംസ്‌ക്കാരം പരിചയപ്പെടുത്തുന്ന അദ്ദേഹം ഒരു ഇന്ത്യൻ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓസ്‌ട്രേലിയ ഇന്ത്യ ഫിലിം ഫണ്ട് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ആശാ ബോസ്‌ലെയ്‌ക്കൊപ്പം യൂ ആർ ദി വൺ ഫോർ മീ എന്ന ഹിന്ദി ആൽബത്തിലും ബ്രറ്റ് ലീ നേരത്തെ അഭിനയിച്ചിട്ടുണ്ട്.