എന്നടാ പണ്ണി വെച്ചിറുക്ക്'; ശബ്ദവും ദൃശ്യവും സംഗീതവുമെല്ലാം വേറ ലെവൽ, ഹിറ്റടിച്ച് സിക്കാഡ

ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്ത ചിത്രം
 

സിനിമയുടെ പ്രത്യേകതകൾ കൊണ്ട് റിലീസിന് മുൻപേ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്  ശ്രീജിത്ത് ഇടവന സംവിധാനം ചെയ്ത സിക്കാഡ. സാങ്കേതിക പ്രവർത്തകരടക്കം ചിത്രത്തിന്റെ ഭാഗമായ ഭൂരിഭാഗം പേരും തുടക്കക്കാരായിട്ടും തിയേറ്ററിൽ തങ്ങൾക്ക് ലഭിച്ച കിടിലൻ സിനിമാറ്റിക് അനുഭവത്തിന്  ഹൗസ് ഫുൾ ബോർഡ് സമ്മാനിച്ചാണ് പ്രേക്ഷകർ പ്രതികരിച്ചത്.

 പുലിയറ എന്ന വിചിത്ര ദേശത്തേക്കുള്ള രജിത് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ അപ്രതീക്ഷിത യാത്രയും തുടർന്ന് വന്ന് ഭവിക്കുന്ന നിഗൂഢതകളും പ്രതിസന്ധികളും ആണ് ചിത്രത്തിന്റെ കഥാതന്തു.  കർമ്മ എന്ന ആശയത്തിന്റെ കെട്ടഴിക്കുന്ന കഥയിലെ നായകന്റെ കൊടുംകാട്ടിലൂടെയുള്ള പ്രയാണവും നായകനെ കാത്തിരിക്കുന്ന കൂറ്റൻ എന്ന പേടിപ്പെടുത്തുന്ന കാടധികാരിയുടെ കഥയുമാണ് സിക്കാഡ.

 കഥയ്ക്കൊപ്പം രംഗം മുറുകുമ്പോൾ കാട് ഭാവം മാറ്റുന്നതും ഒരുതരം ഭയമായി അത് നായകൻ  അനുഭവിക്കുമ്പോൾ പ്രേക്ഷകർക്കും ഇതേ അനുഭവം തോന്നിക്കുന്നതാണ് സിക്കാഡയുടെ വിജയം. മലയാളത്തിൽ ഇന്നേവരെ പരീക്ഷിക്കാത്ത കഥയും ട്രീറ്റ്മെന്റും സിക്കാഡയിൽ സംവിധായകൻ പരീക്ഷിക്കുമ്പോൾ അങ്ങേയറ്റം നീതിപുലർത്തുന്ന ദൃശ്യ ഭാഷ ചായാഗ്രഹകൻ നവീൻ രാജും സൗണ്ട് ഡിസൈൻ ഫസൽ എ ബക്കറും ചിത്രത്തിനായി നൽകിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, അജഗജാന്തരം, ചുരുളി തുടങ്ങിയ ചിത്രങ്ങളുടെ ഓഡിയോഗ്രാഫിയിൽ പുലർത്തിയ അതേ മികവ് ഫസൽ സിക്കാഡയ്ക്കും നൽകിയിട്ടുണ്ട്.

 10 വർഷത്തിനുശേഷം നടൻ രജത് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുമ്പോൾ പ്രേക്ഷകർ അർപ്പിച്ച പ്രതീക്ഷകൾ ഒട്ടും തന്നെ പാഴായില്ല. ഇടവേള സൃഷ്ടിച്ചേക്കാവുന്ന കുറവുകൾ ഒന്നും തന്നെ ബാധിക്കാത്ത പക്വത വന്ന നടനെ ജോ എന്ന പ്രധാന കഥാപാത്രത്തിൽ കാണാം. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിമയൂരയുടെ പ്രകടനവും കൈകാര്യം ചെയ്ത കരുത്തുറ്റ സ്ത്രീ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടിയ മറ്റു കാര്യമാണ്.

 സ്ഥിരം വില്ലൻ വേഷങ്ങളിൽ മലയാളത്തിൽ സജീവമായ നടൻ ജെയിസ് ജോസിന്റെ ഏറെ നിഗൂഢത നിറഞ്ഞ കൂറ്റൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് സിനിമ പുരോഗമിക്കുന്നത്. വേട്ട മൃഗങ്ങളും നായാട്ടുകാരും മാത്രം വാഴുന്ന കാട്ടിലെ നായകന്റെ അതിജീവനവും പ്രേക്ഷക പ്രതീക്ഷിക്കപ്പുറമുള്ള വന്യമായ കാഴ്ചകളുമാണ് സിക്കാഡ എന്ന സിനിമാനുഭവം. പതിയെ കാണികൾക്കുള്ളിലേക്ക് അരിച്ചിറങ്ങി പേടിപ്പിക്കാനും ത്രില്ലടിപ്പിക്കാനും തുടങ്ങുന്ന, മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ആസ്വാദനാനുഭവം.

 ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളിൽ കൗതുകമായി ആളുകൾ ചൂണ്ടിക്കാട്ടിയ പാമ്പും ഈച്ചയും കാട്ടുപോത്തും വേട്ട നായ്ക്കളുമെല്ലാം പ്രതീക്ഷിച്ചതിലും  വലിയ റോളുകൾ ചിത്രത്തിൽ വഹിക്കുന്നുണ്ട്. ഭയത്തിന്റെ കൊടുമുടിയിൽ കൊണ്ട് നിർത്തി  കഥാവസാനത്തിലെ സസ്പെൻസിലേക്ക് തള്ളി വിടുന്ന സംവിധായകന്റെ ബ്രില്യൻസൻസിന് എന്തായാലും മലയാളികൾ നിറഞ്ഞ കയ്യടി നൽകിയിട്ടുണ്ട്.

 തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍,  പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്.