കലാരൂപത്തോടുള്ള വിദ്വേഷമായി വളരാന്‍ അനുവദിക്കരുത്; ഷൂട്ടിംഗ് തടഞ്ഞതില്‍ പ്രതിപക്ഷനേതാവിന് ബി.ഉണ്ണികൃഷ്ണന്റെ കത്ത്

 

ജോജു ജോര്‍ജിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധം ഷൂട്ടിംഗ് തടയലില്‍ എത്തിയതോടെ പ്രതിപക്ഷനേതാവിന് തുറന്ന കത്തെഴുതി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഒരു കലാകാരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍  കോണ്‍ഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുതെന്ന് കത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഇടപെടണം. ഒരു കലാകാരന്‍ എന്ന നിലയില്‍ ജോജുവിന്റെ ആത്മാഭിമാനത്തെ മാനിക്കുന്ന ഒരു ഒത്തുതീര്‍പ്പാവുമല്ലോ, തീര്‍ച്ചയായും, കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ കത്തില്‍ പറയുന്നു.

കത്ത് വായിക്കാം