ട്രാൻസ്‌ജെൻഡറായി എഡ്ഡി റെഡ്‌മെയ്ൻ

വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങിന്റെ ജീവിതം തനിമയോടെ അവതരിപ്പിച്ച് 'ദി തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കർ നേടിയ എഡ്ഡി റെഡ്മെയ്ൻ ട്രാൻസ്ജെൻഡറാകുന്നു. '
 

വിഖ്യാത ശാസ്ത്രകാരൻ സ്റ്റീഫൻ ഹോക്കിങിന്റെ ജീവിതം തനിമയോടെ അവതരിപ്പിച്ച് ‘ദി തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കർ നേടിയ എഡ്ഡി റെഡ്‌മെയ്ൻ ട്രാൻസ്‌ജെൻഡറാകുന്നു. ‘ദി ഡാനിഷ് ഗേൾ’ എന്ന ചിത്രത്തിലാണ് ട്രാൻസ്‌ജെൻഡറായ ലിലി എൽബി എന്ന കഥാപാത്രത്തെ എഡ്ഡി അവതരിപ്പിക്കുന്നത്.

അമേരിക്കൻ കഥാകൃത്തായ ഡേവിഡ് എബർഷോഫ് രചിച്ച ‘ദി ഡാനിഷ് ഗേൾ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 1920കളിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ഇതിന്റെ ഇതിവൃത്തം. ഡാനിഷ് ആർട്ടിസ്റ്റുകളായ എയ്‌നർ വെജനറിന്റേയും അദ്ദേഹത്തിന്റെ ഭാര്യ ജെർഡയുടേയും പ്രണയകഥയാണ് നോവലിൽ. വിവിധ അവാർഡുകൾ നേടിയ നോവൽ 2000ലാണ് പ്രസിദ്ധീകരിച്ചത്.

ചിത്രകാരിയായ ജെൻഡയ്ക്ക് വരയ്ക്കുന്നതിന് സ്ത്രീ മോഡലിനെ ലഭിക്കാതെ വരുന്നതോടെ ഭർത്താവ് എയ്‌നറിനെ സ്ത്രീ വേഷം കെട്ടിക്കുകയാണ്. അവിടെ നിന്നും എയ്‌നറിന്റെ മനസ് പതിയെ സ്ത്രീയിലേക്ക് പരിണാമപ്പെടുന്നു. സെക്‌സ് റീഅസെയ്ൻമെന്റ് സർജറിയിലൂടെ സ്ത്രീയായി മാറുന്ന എയ്‌നർ, ലിലി എൽബി എന്ന പേര് സ്വീകരിക്കുന്നു. എയ്‌നർ വെജനറിനേയും ലിലി എൽബി എന്ന ട്രാൻസ്‌ജെൻഡറിനേയും എഡ്ഡിയാണ് അവതരിപ്പിക്കുന്നത്. യൂണിവേഴ്‌സൽ പിക്‌ചേർസ് വിതരണക്കാരായിട്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഹൂപ്പറാണ്.

ട്രാൻസ്‌ജെൻഡറായി എഡ്ഡിയുടെ ആദ്യ സ്റ്റിൽ കാണാം.