പ്രശസ്ത അറബ് ഹോളിവുഡ് താരം ഒമർ ഷെരീഫ് അന്തരിച്ചു

സുപ്രസിദ്ധ ചലച്ചിത്ര താരം ഒമർ ഷെരീഫ് അന്തരിച്ചു. ഓസ്കർ പുരസ്കാരം നേടിയ ഡോക്ടർ ഷിവാഗോ എന്ന ചിത്രത്തിലെ ടൈറ്റിൽ ക്യാരക്ടറിൽ തിളങ്ങിയ നടനാണ് ഒമർ. അദ്ദേഹം ഗുരുതരമായ അൽഷെയ്മേഴ്സിന്റെ പിടിയിലായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മെയ് മാസത്തിൽ അറിയിച്ചിരുന്നു.
 

 

ലണ്ടൻ: സുപ്രസിദ്ധ ചലച്ചിത്ര താരം ഒമർ ഷെരീഫ് അന്തരിച്ചു. ഓസ്‌കർ പുരസ്‌കാരം നേടിയ ഡോക്ടർ ഷിവാഗോ എന്ന ചിത്രത്തിലെ ടൈറ്റിൽ ക്യാരക്ടറിൽ തിളങ്ങിയ നടനാണ് ഒമർ. അദ്ദേഹം ഗുരുതരമായ അൽഷെയ്‌മേഴ്‌സിന്റെ പിടിയിലായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മെയ് മാസത്തിൽ അറിയിച്ചിരുന്നു.

ഹോളിവുഡിൽ ഉന്നത നിലയിലെത്തിയ വിരലിലെണ്ണാവുന്ന അറബ് താരങ്ങളിലൊരാളായിരുന്നു ഷെരീഫ്. രാജ്യാന്തര പ്രശസ്തനായ അദ്ദേഹം 1962ൽ പുറത്തിറങ്ങിയ ലോറൻസ് ഓഫ് അറേബ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ 1932 ഏപ്രിൽ പത്തിനായിരുന്നു ജനനം. മൈക്കിൾ ഷാൽഹൗബ് എന്നറിയിപ്പെട്ടിരുന്ന അദ്ദേഹം ഒരു സമ്പന്ന കുടുംബാഗം കൂടിയായിരുന്നു. കെയ്‌റോ സർവകലാശാലയിൽ ഗണിതവും ഭൗതികശാസ്ത്രവും പഠിക്കുന്നതിനിടെയാണ് അദ്ദേഹത്തിൽ അഭിനയമോഹം വളർന്നത്.

എന്നാൽ ഏറെക്കാലം ഇത് ഉളളിലടക്കി പിതാവിന്റെ തടിവ്യവസായത്തിൽ സഹായിച്ച് കഴിഞ്ഞുകൂടേണ്ടി വന്നു. പിന്നീട് ഒരു ഈജിപ്ഷ്യൻ ചലച്ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. ദ ബ്ലയിസിംഗ് സൺ എന്ന ഈ ചിത്രത്തിൽ മധ്യപൂർവദേശത്തെ സുപ്രസിദ്ധ നടി ഫാതേൺ ഹമാമ ആയിരുന്നു നായിക.

റോമൻ കത്തോലിക്കനായി വളർന്ന അദ്ദേഹം ഹമാമയെ വിവാഹം കഴിയ്ക്കാനായി പിന്നീട് 1955ൽ ഇസ്ലാം മതം സ്വീകരിച്ചു. ഇതോടെയാണ് അദ്ദേഹം ഒമർ ഷെരീഫ് ആയത്. ഇവരുടെ മകനായ തരേഖ് ആണ് എട്ടാം വയസിൽ ഡോക്ടർ ഷിവാഗോയിൽ യൂരി എന്ന കഥാപാത്രമായി എത്തുന്നത്. ദമ്പതിമാർ 1974ൽ വിവാഹ ബന്ധം വേർപെടുത്തി. മികച്ച പ്രതിച്ഛായയും ഏറെ ആരാധികമാരും ഉണ്ടായിരുന്നിട്ടും പിന്നിടൊരു വിവാഹത്തെക്കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. പിന്നീടൊരു സ്ത്രീയെയും പ്രണയിക്കാൻ തനിയ്ക്ക് കഴിഞ്ഞില്ല എന്നാണ് അതേക്കുറിച്ച് ഒമർ പറഞ്ഞത്.

ഈജിപ്തിൽ കഴിഞ്ഞിരുന്ന കാലത്ത് താൻ ഏറെ ഭാഗ്യവാനായിരുന്നെന്ന് 2007ൽ അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അവിടെ വച്ചാണ് തനിയ്ക്ക് കുടുംബ ജീവിതവും താരപദവിയും കൈവരുന്നത്. ലോറൻസ് ഓഫ് അറേബ്യയിലൂടെ പോലും തനിയ്ക്ക് ഒരു രാജ്യാന്തര താരപദവി ലഭിച്ചില്ല. പക്ഷേ അമേരിക്കയിലേക്കുളള പറിച്ചുനടൽ എനിയ്ക്ക് പേരും പെരുമയും തന്നു. പക്ഷേ അതിന് കൊടുക്കേണ്ടി വന്നത് കനത്ത വിലയായിരുന്നു. അമേരിക്കൻ ജീവിതം എനിക്ക് സമ്മാനിച്ചത് ഏകാന്തത മാത്രം. കൂടാതെ ഇത് എന്റെ മണ്ണിനെയും ജനങ്ങളെയും കുടുംബത്തെയും അപഹരിച്ചവെന്നും അദ്ദേഹം ഏറെ വികാരാധീനനായി പറഞ്ഞിരുന്നു.

ബ്ലെയിസിംഗ് സണ്ണിന് ശേഷം അദ്ദേഹം ഒട്ടേറെ ഈജിപ്ഷ്യൻ ചിത്രങ്ങളിൽ അഭിനയിച്ചു. 1958ൽ അഭിനയിച്ച ഫ്രഞ്ച് പ്രണയ കഥയായ ഗോഹ ഇംഗ്ലീഷ് സംസാരിക്കുന്ന ഒട്ടേറെ ജനത കണ്ടു. ഈ ചിത്രം ഒട്ടേറെ ഈജിപ്ഷ്യൻ ചിത്രങ്ങൾക്ക് പുറമെ 1962ലെ ഇതിഹാസ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. സംവിധായകൻ ഡേവിഡ് ലീൻ ലോറൻസ് ഓഫ് അമേരിക്കയിലെ ഷെരീഫ് അലിയാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഒ ടൂളിയും, അലക് ഗിന്നസും ആന്റണി ക്വിനും അടക്കമുളള ഒരു പറ്റം പ്രതിഭാധനരോടൊപ്പമായിരുന്നു അത്.